30 November Monday

പൊലീസിലെ രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020
കാസർകോട്‌
കർത്തവ്യ നിർവഹണത്തിനിടെ ജീവൻ വെടിഞ്ഞ പൊലീസ്‌ സേനാംഗങ്ങളുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ ആസ്ഥാനത്ത്‌ പരേഡ്‌ നടന്നു.  രക്തസാക്ഷി സ്തൂപത്തിൽ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ പുഷ്‌പാർചന നടത്തി. 31 വരെ  പരിപാടികൾ സംഘടിപ്പിക്കും.  വ്യാഴാഴ്‌ച രാവിലെ 10 മുതൽ ജില്ലാ പൊലീസ്‌ ആസ്ഥാനത്തെ ട്രെയിനിങ് സെന്ററിൽ  രക്തസാക്ഷികളുടെ ഫോട്ടോ പ്രദർശനം നടക്കും. 
23ന് ഡിവൈഎസ്പിമാരുടെയും സ്‌റ്റേഷൻ  ഹാസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ ഡ്യൂട്ടിക്കിടെ ജീവൻ വെടിഞ്ഞ ഉദ്യോഗസ്ഥരുടെ വീടുകളിൽ സന്ദർശനം നടത്തി കുടുംബാംഗങ്ങൽക്ക് സഹായമെത്തിക്കും. 24ന്‌ സ്‌കൂൾ കുട്ടികൾക്ക് പ്രബന്ധ മത്സരം. 25ന് രാവിലെ ഏഴിന് പൊലീസ്‌ ഉദ്യോഗ്സ്ഥരുടെ കൂട്ടയോട്ടം.  26ന് വൈകീട്ട് അഞ്ചിന് കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് സേനയിലെ ഗായകരുടെ ദേശഭക്തിഗാന അവതരണം. 27 മുതൽ 30 വരെ സെമിനാർ, സംവാദം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിക്കും. 31ന് മുഴുവൻ പൊലീസ്‌ സ്‌റ്റേഷനുകളിലും പകൽ 11ന് പ്രതിജ്ഞയെടുത്ത് ഏകതാ ദിനമായി ആചരിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top