21 October Monday

മഴക്കെടുതി കവർന്നത്‌ 3 ഏക്കർ നെൽകൃഷി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ശ്രീധരന്റെ നെൽപാടം ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ

കാഞ്ഞങ്ങാട്
സമൃദ്ധിയുടെ നെൽമണി പ്രതീക്ഷിച്ച കൃഷിക്കാരന‌്  ലഭിച്ചത് സങ്കടത്തിന്റെ കരിമണികൾ. അടുക്കത്ത് പറമ്പിലെ ശ്രീധരന്റെ നെൽപാടം കർഷകന്റെ കണ്ണീരിന്റെ കഥയാണ‌് പറയുന്നത‌്. 35 വർഷത്തെ അധ്യാപന സേവനത്തിനുശേഷം മുഴുവൻ സമയ  കർഷകനായതാണ‌്  ശ്രീധരൻ. നൂറുമേനി പ്രതീക്ഷിച്ചിറങ്ങി കിട്ടിയത‌് പതിരുമാത്രം.  കാഞ്ഞങ്ങാട് നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലെ മൂന്ന് ഏക്കർ പാടമാണ് കാലവർഷക്കെടുതി മൂലം വെള്ളം കയറി കൃഷി നശിച്ചത്. 
വന്യജീവികളുടെ ആക്രമണം കൂടിയായപ്പോൾ വിളനാശം മൂർധന്യാവസ്ഥയിലായി. കാഞ്ഞങ്ങാട് നഗരസഭ കർമസേന പ്രസിഡന്റു കൂടിയായ കെ പി ശ്രീധരന‌്   പ്രളയദുരന്തം കൃഷിനാശത്തിന്റെ രൂപത്തിലാണ‌് അനുഭവപ്പെട്ടത‌്.  പാടം നഗരസഭ വികസനസ്ഥിരം സമിതി ചെർമാൻ എൻ ഉണ്ണികൃഷ്ണൻ, കൃഷി വിഭാഗം കൺവീനർ സന്തോഷ് കുശാൽനഗർ, പാടശേഖസമിതി അംഗങ്ങൾ എന്നിവർ സന്ദർശിച്ചു. സർക്കാരിൽ അപേക്ഷ സമർപ്പിച്ച‌് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന‌് ജനപ്രതിനിധികൾ ഉറപ്പു നൽകി.

 

പ്രധാന വാർത്തകൾ
 Top