22 October Tuesday

കരിംകുട്ടി നാടകം ഇന്ന്‌ അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

മാണിയാട്ട് ലേബേഴ്‌സിന്റെ കരിം കുട്ടി നാടകത്തിൽനിന്ന്

തൃക്കരിപ്പൂർ
മാണിയാട്ട് ലേബേഴ്‌സിന്റെ കരിംകുട്ടി നാടകം അരങ്ങിലേക്ക്. പേര് കേട്ട ഇല്ലത്തെ നമ്പൂതിരിക്ക് താഴ്ന്ന ജാതിക്കാരിയായ വള്ളുവത്തിയിൽ പിറന്ന ഉണ്ണിനമ്പൂതിരി കൊള്ളരുതാഴ്മക്കെതിരെ പേരാടുന്നതിന്റെ നേർ ചിത്രമാണ് നാടകം. ഇല്ലത്തിന്റെ സന്തതിയായിട്ട്‌ പോലും താഴ്ന്ന ജാതിക്കാരിയുടെ മകനായി പിറന്ന് പോയതിന്റെ പേരിൽ സവർണ മേധാവിത്വത്തിന്റെ കൊടും പീഡനത്തിനിരായി മരണം വരിച്ചു. പുതിയ കാലത്ത് ഉണ്ണി കരിംക്കുട്ടിയായി പുനർജനിച്ച് വർത്തമാനകാല സാഹചര്യങ്ങളോട് കലഹിക്കുന്ന പുരാവൃത്തമായി മാറുന്നു. ആചാരത്തിന്റെയും ജാതിയുടേയും പേരിൽ മനുഷ്യനെ ഇല്ലായ്മ ചെയ്യുന്ന പുതിയ കാലത്ത് അതിനെതിരെ ചൂണ്ടുവിരൽ ഉയർത്തി പൊരുതുന്ന കഥയാണ് കരിംക്കുട്ടി നാടകം. 
കാട്ടു കൊമ്പനെ കമ്പക്കയറാൽ തളച്ചാലും പൊട്ടിത്തകരും. ആയിരം കൊടുവാളാൽ കൊത്തി മുറിച്ചാലും ഒന്നായ് ചേരും. ആരാലും തകർക്കാൻ കഴിയാത്ത മഹാശക്തിയായി അധസ്ഥിതൻ മാറുമെന്ന സന്ദേശമാണ് നാടകം മുന്നോട്ട് വെക്കുന്നത്. എ കെ കുഞ്ഞിരാമൻ പണിക്കറുടെ  രചനയിൽ മനു നടക്കാവാണ് സംവിധായകൻ. ചന്ദ്രൻ വേയാട്ടുമ്മൽ സംഗീത സംവിധാനം നിർവഹിക്കുന്നു.  ഞായറാഴ്‌ച  നെരൂദ അനുസ്മരണത്തിന്റെ ഭാഗമായി നടക്കാവ് നെരൂദയിലാണ് നാടകം അരങ്ങിലെത്തുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top