28 September Tuesday

ബോവിക്കാനം സിഎഫ്എൽടിസി ഇന്ന് വീണ്ടും തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സിഎഫ്‌എൽടിസി തുറക്കുന്നത്‌ സംബന്ധിച്ച്‌ സി എച്ച് കുഞ്ഞമ്പു 
എംഎൽഎ വിളിച്ചു ചേർത്ത യോഗം.

ബോവിക്കാനം
ബോവിക്കാനത്തെ മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്ന കോവിഡ് പ്രാഥമിക പരിപാലന കേന്ദ്രം (സിഎഫ്എൽടിസി) വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ബ്ലോക്ക്  ഭരണസമിതിയെപ്പോലും അറിയിക്കാതെ മെഡിക്കൽ ഓഫീസർ കേന്ദ്രം അടച്ചു പൂട്ടിയതിനെ തുടർന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിാണ്‌ തീരുമാനമെടുത്തത്‌. 
കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരെ  നിയമിച്ചു. സൗജന്യആംബുലൻസും ശുചീകരണ തൊഴിലാളികളും ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന സഹായങ്ങൾ തുടരും. 
മെഡിക്കൽ ഓഫീസർക്കെതിരെ നടപടി വേണമെന്നും തീരുമാനമായി. ഉത്തരവാദിത്തമില്ലാതെ സിഎഫ്എൽടിസി അടച്ചുപൂട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എംഎൽഎയും അഭിപ്രായപ്പെട്ടു. 
രണ്ടു മാസത്തിൽ നൂറ്റമ്പതിലധികം രോഗികളെ പരിചരിച്ച ബോവിക്കാനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുള്ള സിഎഫ്എൽടിസി തിങ്കളാഴ്ച്ച വൈകിട്ടാണ്‌ അടച്ചിട്ടത്‌.  ഈ സമയം കേന്ദ്രത്തിലുണ്ടായിരുന്ന 16 രോഗികളെയും വിട്ടയച്ചു. ഈ  നടപടിക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പരസ്യമായി രംഗത്തു വരികയും ഇപ്പോഴുള്ള മെഡിക്കൽ ഓഫീസറെ വെച്ച് ആശുപത്രി പ്രവർത്തനം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പരിഹാരം കണ്ടത്‌.
ബോവിക്കാനം സിഎച്ച്സിയിൽ ചേർന്ന  യോഗത്തിൽ ഡിഎംഒ. കെ ആർ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ്  പി വി മിനി, ബി കെ നാരയണൻ, എം കുഞ്ഞമ്പു നമ്പ്യാർ, എം.മാധവൻ, മെഡിക്കൽ ഓഫീസർ കെ ഈശ്വര നായക്, ഡോ. ദിവ്യാ ചന്ദ്രൻ, എ കെ ഹരിദാസ്  എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top