24 August Saturday

നാശനഷ്ടമുണ്ടായവർക്ക‌് അടിയന്തര സഹായം നൽകണം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കാലവർഷത്തിൽ നാശനഷ്ടമുണ്ടായ മടിക്കൈയിലെ കക്കാട്ട്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ സന്ദർശിക്കുന്നു

 നീലേശ്വരം

പ്രകൃതി ക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം പി കരുണാകരൻ ആവശ്യപ്പെട്ടു. കടൽക്ഷോഭം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കൃഷിനാശം തുടങ്ങിയ വിപത്തുകളിൽ വലയുന്നവർക്ക് അടിയന്തര സഹായം നൽകാൻ കലക്ടറും സംസ്ഥാന സർക്കാരും നടപടിയെടുക്കണം. മടിക്കൈ പഞ്ചായത്തിൽ മാത്രം  വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടമുണ്ടായി. വാഴ, തെങ്ങ്, കവുങ്ങ് എന്നിവ നശിച്ചു. പഞ്ചായത്തിന് മാത്രം പരിഹരിക്കാനാവുന്നതല്ല  ഈ നാശനഷ്ടം. കിനാനൂർ -കരിന്തളം പഞ്ചായത്തിലെ ചീറ്റമൂലയിൽ ഉരുൾപൊട്ടലിൽ വലിയ നാശമാണുണ്ടായത്. മുണ്ടത്തടം കോളനിയിൽ ശക്തമായ മഴയിൽ ക്വാറി പ്രവർത്തിക്കുന്ന കുന്നിടിഞ്ഞ് വീഴാൻ പാകത്തിൽ നിൽക്കുകയാണ്. ജില്ലയിൽ ഇത്തരത്തിലുള്ള നാശനഷ്ടങ്ങൾ അനവധിയാണ്. 
നാശനഷ്ടമുണ്ടായ  മടിക്കൈ കക്കാട്ട്, മണക്കടവ്, കിനാനൂർ- കരിന്തളം മുണ്ടത്തടം കോളനി, മുണ്ടത്തടം ക്രഷർ പ്രദേശം, ചീറ്റകോളനി എന്നിവിടങ്ങൾ പി കരുണാകരൻ സന്ദർശിച്ചു. മടിക്കൈയിൽ ബി ബാലൻ, എ നാരായണൻ, ജിതേഷ്, പ്രശാന്ത്, കെ വി ചന്ദ്രൻ എന്നിവരും കിനാനൂർ- കരിന്തളത്ത് പഞ്ചായത്ത് പ്രസിഡന്റ‌് എ വിധുബാല, വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം രാധാ വിജയൻ, കെ ടി ദാമോദരൻ, ടി പി തങ്കച്ചൻ, പി ചന്ദ്രൻ എന്നിവരും കടെയുണ്ടായിരുന്നു. 
 
 
പ്രധാന വാർത്തകൾ
 Top