22 August Thursday

സിപിഐ എം ഗൃഹസന്ദർശനം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 കാസർകോട‌്

സിപിഐ എം  നേതൃത്വത്തിൽ ഒരാഴ‌്ച നീളുന്ന ഗൃഹസന്ദർശന പരിപാടി തിങ്കളാഴ‌്ച ആരംഭിക്കും. ഈ ദിവസങ്ങളിൽ നേതാക്കളും ജനപ്രതിനിധികളും പാർടി പ്രവർത്തകരും വീടുകൾ സന്ദർശിക്കും.   പ്രവർത്തനങ്ങളിലെ യോജിപ്പുകളും വിയോജിപ്പുകളും  നേതാക്കളെ നേരിട്ട‌് അറിയിച്ച‌് ചർച്ച ചെയ്യാം. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനായാണ‌്   തിങ്കളാഴ‌്ച മുതൽ 28വരെ  ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുന്നത‌്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ എൽഡിഎഫിന‌് ലഭിച്ചില്ല എന്ന കേന്ദ്ര കമ്മിറ്റി നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ‌്   ജനങ്ങളെ നേരിട്ടു കാണാനും അവരുടെ അഭിപ്രായം  കേൾക്കാനും സിപിഐ എം സംസ്ഥാന കമ്മിറ്റി  തീരുമാനിച്ചത‌്.  
ജില്ലയിൽ കേന്ദ്ര കമ്മിറ്റി അംഗം മുതൽ വിവിധ തലത്തിൽ പ്രവർത്തിക്കുന്ന  നേതാക്കളും എംഎൽഎമാർ മുതൽ  തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ വരെയുള്ള  ജനപ്രതിനിധികളും   പങ്കെടുക്കും.  കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ തിങ്കളാഴ‌്ച  നീലേശ്വരം സെന്റർ ലോക്കലിലെ പള്ളിക്കരയിൽ ഗൃഹസന്ദർശനം നടത്തും. ചൊവ്വാഴ‌്ചയും നീലേശ്വരം ഏരിയയിൽ പര്യടനം നടത്തും. 24ന‌് ചെറുവത്തൂർ, 25ന‌്  കാഞ്ഞങ്ങാട‌്, 26ന‌് കാസർകോട‌്, 27ന‌് കുമ്പള, 28ന‌് മഞ്ചേശ്വരം ഏരിയകളിലും ഗൃഹസന്ദർശനം നടത്തും‌. 
സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ‌് ചന്ദ്രൻ തിങ്കളാഴ‌്ച നീലേശ്വരം ലോക്കലിലെ പട്ടേനയിൽ ഗൃഹസന്ദർശനം നടത്തും. ചൊവ്വാഴ‌്ചയും നീലേശ്വരം ഏരിയയിൽ സന്ദർശനം തുടരും. 24 കാഞ്ഞങ്ങാട‌്, 25 എളേരി, 26 പനത്തടി, 27 കുമ്പള, 28 മഞ്ചേശ്വരം എന്നിവിടങ്ങളിൽ വീടുകൾ സന്ദർശിക്കും. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച‌് കുഞ്ഞമ്പു തിങ്കളാഴ‌്ച കാസർകോട‌് ചെന്നിക്കരയിൽ  വീടുകൾ സന്ദർശിക്കും. ചൊവ്വാഴ‌്ചയും കാസർകോട‌് ഏരിയയിൽ ഗൃഹസന്ദർശനം നടത്തും. 24 കുമ്പള, 25 കാറഡുക്ക, 26 ബേഡകം, 27, 28 മഞ്ചേശ്വരം ഏരിയകളിൽ സന്ദർശനം നടത്തും. 
ജില്ല സെക്രട്ടറിയറ്റ‌് അംഗങ്ങളായ പി ജനാർദനൻ 22,23 ചെറുവത്തൂർ, 24 ഏളേരി, 25 നീലേശ്വരം, 26 ബേഡകം,27 തൃക്കരിപ്പൂർ, 28 മഞ്ചേശ്വരം, കെ വി കുഞ്ഞിരാമൻ 22,23 ഉദുമ, 24 ബേഡകം, 25 കറഡുക്ക, 26 കാഞ്ഞങ്ങാട‌്, 27 കുമ്പള, 28 മഞ്ചേശ്വരം,  വി പി പി മുസ‌്തഫ 22, 23 തൃക്കരിപ്പൂർ, 24 ചെറുവത്തൂർ, 25 ,26 കുമ്പള, 27,28 മഞ്ചേശ്വരം ഭാഗങ്ങളിലെ വീടുകൾ സന്ദർശിക്കും. വി കെ രാജൻ 22,23 നിലേശ്വരം,24 എളേരി, 25 പനത്തടി, 26 കുമ്പള, 27,28 മഞ്ചേശ്വരം,  സാബു അബ്രഹാം 22,23 ഏളേരി, 24 പനത്തടി, 25 ഉദുമ, 26 കുമ്പള, 27, 28 മഞ്ചേശ്വരം, എം രാജഗോപാലൻ 22,23 ചെറുവത്തൂർ, 24 തൃക്കരിപ്പൂർ,25 എളേരി, 26 നീലേശ്വരം, 27 കുമ്പള, 28 മഞ്ചേശ്വരം, കെ ആർ ജയാനന്ദ 22,23,24 മഞ്ചേശ്വരം, 25 കാസർകോട‌്, 26,27 കുമ്പള എന്നീ  കേന്ദ്രങ്ങളിലെ വീടുകളിൽ എത്തി ജനങ്ങളെ കാണും. ജില്ല കമ്മിറ്റി അംഗങ്ങൾ അതത‌് ഏരിയകളിലെ പരിപാടിയിൽ പങ്കെടുക്കും. അതോടൊപ്പം ചുമതലയുള്ള ലോക്കൽ പ്രദേശങ്ങളിൽ 26,27,28 തിയതികളിൽ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top