19 August Monday

പൂരംകുളി ദിവസം നിയന്ത്രിത അവധി അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
കാഞ്ഞങ്ങാട‌്
പൂരംകുളി ദിവസം ഉത്തരകേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി അനുവദിക്കണമെന്ന് പൂരക്കളി കലാ അക്കാദമി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
പുരക്കളി പരിശീലിക്കുന്ന വിദ്യാർഥികൾക്ക‌്  സ്‌റ്റൈപെൻഡിന് ബാധകമാക്കിയ വരുമാന പരിധി ഉയർത്തണമെന്നും കലാകാര പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാവണേശ്വരത്ത‌് നടന്ന സമ്മേളനം കേരള ഫോക‌് ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ ഉദ‌്ഘാടനം ചെയ‌്തു. 
പി വി രമേശൻ പി പി സുധാകരൻ, ചന്ദ്രൻ കുറ്റിക്കോൽ എന്നിവരടങ്ങിയ പ്രസീഡിയവും പി വി സുരേന്ദ്രൻ, വി ജനാർദനൻ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ്  നടപടികൾ നിയന്ത്രിച്ചത്. സെക്രട്ടറി വി ജനാർദനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും മനു  പൊടോ തുരുത്തി കണക്കും അവതരിപ്പിച്ചു.  പി അനീഷ് നന്ദി പറഞ്ഞു.
കുഞ്ഞിക്കണ്ണൻ പണിക്കർ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം പൂരക്കളി അക്കാദമി സെക്രട്ടറി കെ വി മോഹനൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ അധ്യക്ഷനായി. രവീന്ദ്രൻ കൊടക്കാട് മുഖ്യാതിഥിയായി. ഡോ.സി കെ നാരായണൻ പണിക്കർ, കരുണാകരൻ കുന്നത്ത്,  പി എ ശകുന്തള, പി ദാമോദരൻ പണിക്കർ, എ കൃഷ്ണൻ, ബി ബാലകൃഷ്ണൻ, സി രാജൻ പെരിയ, ചോയ്യമ്പു, എം കുഞ്ഞിരാമൻ, എൻ ബാലകൃഷ്ണൻ നമ്പ്യാർ, കെ സബീഷ്, എ തമ്പാൻ, കെ രാജേന്ദ്രൻ, ടി ശശിധരൻ, ആർ രാഘവൻ എന്നിവർ സംസാരിച്ചു.എം ബാലകൃഷ്ണൻ സ്വാഗതവും വി നാരായണൻ നന്ദിയും പറഞ്ഞു. 
കൊടക്കാട് ജനാർദനൻ പണിക്കർ , മടിക്കൈ സജിത്ത് പണിക്കർ എന്നിവർ തമ്മിലുള്ള മറുത്തുകളി നെല്ലിക്കാൽ ഭഗവതി ക്ഷേത്ര പൂരക്കളി സംഘം കാടങ്കോടിന്റെ പൂരക്കളി, പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തിന്റെ ചരടു കുത്തി കോൽക്കളി എന്നിവയും അരങ്ങേറി.
ഭാരവാഹികൾ: പി വി സുരേന്ദ്രൻ( പ്രസിഡന്റ് ), ടി പി രാഘവൻ, ഗോപി കളരിക്കാൽ (വൈസ് പ്രസിഡന്റ് ), എൻ ടി ചന്ദ്രൻ (സെക്രട്ടറി), കെ പി പ്രകാശൻ ഗോപാലൻ പാലക്കുന്ന് (ജോയിന്റ‌്സെക്രട്ടറി), മനു പൊടോതുരുത്തി (ട്രഷറർ).
പ്രധാന വാർത്തകൾ
 Top