25 August Sunday

കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിന‌് മികച്ച പിടിഎക്കുള്ള പുരസ‌്കാരം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 കാലിച്ചാനടുക്കം

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച പിടിഎയായി കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു.  കഴിഞ്ഞ അധ്യയനവർഷത്തെ മികവാർന്ന പ്രവർത്തനം പരിഗണിച്ചാണ‌് ഇത‌്.  കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലായിൽ ഒന്നാമതും ജില്ലയിൽ രണ്ടാം സ്ഥാനവുമാണ‌് ലഭിച്ചത‌്. കുട്ടികളുടെ എണ്ണത്തിൽ പ്രീ പ്രൈമറിയിൽ 15 ശതമാനവും ഒന്നാം തരത്തിൽ 24 ശതമാനവും വർധനവ്, പിടിഎ സ്വന്തം നിലയിൽ ചെയ്ത നിർമാണ പ്രവർത്തനങ്ങൾ, 8 ലക്ഷം രൂപ ചെലവിട്ട യാത്രാസൗകര്യം , 26 ലക്ഷം രൂപയുടെ പുതിയ ബസ്, ജലത്തെ അടിസ്ഥാനപ്പെടുത്തിയ  സിനിമ, ചിട്ടയായ അക്കാദമിക പ്രവർത്തനം ,നാട്ടുകാരുടെ സഹകരണത്തോടെ തയ്യാറാക്കിയ സിസിടിവി ,കസേര ,സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയാണ‌് പ്രധാനപ്പെട്ടത‌്.  എസ്എസ‌്എൽസി തുടർച്ചയായി നൂറ് ശതമാനം, എൽഎൽഎൽഎസ്, യുഎസ്എസ്, എൻഎംഎംഎസ്, പരീക്ഷകളിൽ മികച്ച വിജയം എന്നിവ നേട്ടങ്ങളാണ്. സ്‌കൗട്ട് ഗൈഡ് പ്രവർത്തനങ്ങളിൽ നിരവധി  രാജ്യപുരസ്‌കാർ, രാഷ്ട്രപതി അവാർഡുകൾ നേടി. പ്രാദേശിക മികവുകൾ കണ്ടെത്തി  മുമ്പിൽ അവതരിപ്പിക്കൽ, തുടർച്ചയായ മൂന്നാം വർഷവും  വിവിധ കൃഷി, പൊതു ഇടങ്ങൾ പച്ച പിടിപ്പിക്കൽ, മികച്ച ജൈവവൈവിധ്യ ഉദ്യാനം ,നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ,പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം, സീസൺ വാച്ച് സംസ്ഥാനത്തെ മികച്ച പത്ത് വിദ്യാലയങ്ങളിൽ ഒന്ന് എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പിടിഎ സാമ്പത്തിക സമാഹരണം നടത്തി സ‌്കൂൾ മുറ്റം നവീകരിച്ചു. തുടർച്ചയായി ആറാം തവണയും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു.  കെ ജയചന്ദ്രനാണ് പ്രധാനാധ്യാപകൻ. പി വി ശശിധരൻ പി ടി എ പ്രസിഡന്റ്, സി മധു, എസ് എം സി ചെയർമാനുമാണ്.  എ അംബിക മദർ പി ടി എ പ്രസിഡന്റ് എന്നിവർ നേതൃത്വം നൽകുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top