25 May Saturday

ജില്ലാ ബാങ്ക്‌ ഹെേഡ്ഡാഫീസിന്‌ മുന്നിൽ ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 

കാസർകോട്‌
പാർട്‌ടൈം ജീവനക്കാരുടെ പ്രൊമോഷൻ അനുവദിക്കുക,റിട്ടയർമെന്റ് വേക്കൻസികളിൽ പ്രൊമോഷൻ നൽകുക, മാനേജർ തസ്‌തികയിൽ പ്രൊമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ സഹകരണ ബാങ്ക്‌ ജീവനക്കാർ ഹെേഡ്ഡാഫീസിന്‌ മുന്നിൽ ധർണ നടത്തി. 
ഡിസ്‌ട്രിക്ട്‌ കോ‐ ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ഡിബിഇഎഫ്‌) നേതൃത്വത്തിൽ നടന്ന ധർണ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ഡിബിഇഎഫ്‌ ജില്ലാപ്രസിഡന്റ്‌ പി കുമാരൻ അധ്യക്ഷനായി. ജനറൽ  സെക്രട്ടറി എം ജയകുമാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top