03 July Sunday

ചക്ക പാഴാക്കല്ലേ 
അച്ചാറും ഹൽവയുമാക്കാം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കാര്‍ഷിക കോളേജിൽ നൽകിയ പ്രായോ​ഗിക പരിശീലനം

കാഞ്ഞങ്ങാട്

സുലഭമായി ലഭിക്കുന്ന ചക്ക ഇനിപാഴാകില്ല; സ്വർണം പോലെ തിളങ്ങും. മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വിപണി കണ്ടെത്തുന്ന സൂത്രങ്ങളാണ്‌ കാർഷിക കോളേജിൽ നിന്ന് സംരംഭകരെ പഠിപ്പിക്കുന്നത്. ശനിയാഴ്ച നീലേശ്വരം കൾച്ചർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലെത്തിയ സ്ത്രീകൾ  ഡോ. വി കൃഷ്ണശ്രീയുടെ നേതൃത്വത്തിൽ കാര്യങ്ങൾ പഠിച്ചു.
അച്ചാറും ഹൽവയും കട്ട്‍ലറ്റുമൊക്കെ യന്ത്രസഹായത്തോടെ ഉണ്ടാക്കാനാകും. ചുളകൾക്ക് പുറമേ കുരു, ചവിണി, മടൽ എന്നിവയും കളയേണ്ട. ഫ്രോസൺ ചക്ക, പാറ്റി എന്നിവയൊക്കെ ഉണ്ടാക്കാം. 260 ദശലക്ഷം ചക്ക കായ്ക്കുന്ന കേരളത്തിൽ 35ശതമാനവും ചീഞ്ഞടിയുകയാണ്. കുടിക്കാനായി സ്ക്വാഷ്, റെഡി റ്റു സെർവ്, നെക്റ്റർ  എന്നിവയെല്ലാം എളുപ്പത്തിലുണ്ടാക്കാം. സംരംഭത്തിന് ലൈസൻസ് നേടുന്നതെങ്ങിനെയെന്നും വിശദീകരിച്ചു. 
         കാർഷിക കോളേജിന്റെ വാർഷിക ആസൂത്രണ പദ്ധതിയിലാണ് "ചക്ക"യുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ സാധ്യതകൾ പരിശീലിപ്പിച്ചത്‌.  50 പേർക്കായിരുന്നു ആദ്യഘട്ട പരിശീലനം. കാർഷിക കോളേജ് ഡീൻ ഡോ. പി കെ മിനി ഉദ്ഘാടനം ചെയ്തു. ഡോ. ബി രമേഷ് അധ്യക്ഷനായി. ട്രസ്റ്റ് ഭാരവാഹികളായ സി മോഹനൻ, പി വി ശൈലേഷ്ബാബു എന്നിവർ സംസാരിച്ചു. ഡോ. വി കെ ജസ്ന സ്വാഗതവും ഡോ. വി കൃഷ്ണശ്രീ നന്ദിയും പറഞ്ഞു. ഇ കെ സുനിൽകുമാർ, വി ശശി, സുധാകരൻ കളത്തിൽ, ഡോ. ഗായത്രി മോഹൻ, ഡോ. പി സീനത്ത് പി. ആർ എസ് ശ്വേത, ടി ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top