20 June Thursday

എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം സമാപിച്ചു മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ കോഴ്‌സുകൾ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന നേതൃസംഗമം എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചെറുവത്തൂർ
മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാല് യുജി കോഴ്‌സും രണ്ട് പിജി കോഴ്സുകളുമാണ് കോളേജിൽ നിലവിലുള്ളത്.  
കേരള കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന അനധികൃത നിയമനവും  അയോഗ്യരായ ആർഎസ്എസുകാരെ വിവിധ തസ്തികകളിൽ തിരുകികയറ്റുന്നതും അവസാനിപ്പിക്കണം. ചെറുവത്തൂർ അഭിമന്യു–- അഫ്‌സൽ നഗറിൽ നടന്ന നേതൃസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം വി രതീഷ് അധ്യക്ഷനായി. 1985 മുതൽ വിവിധ ഘട്ടങ്ങളിലായി എസ്എഫ്‌ഐ ജില്ലാ ഭരവാഹികളായ  എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, സാബു എബ്രഹാം, എം ഗോവിന്ദൻ, കെ മണികണ്ഠൻ, വി പ്രകാശൻ, എം രാജീവൻ, സി പ്രശാന്ത്, കെ സബീഷ്, എം സുമേഷ്, ഷാലുമാത്യു, രജീഷ് വെള്ളാട്ട്, എ വി ശിവപ്രസാദ്, ബി വൈശാഖ്, കെ മഹേഷ്, കെ വിനോദ് എന്നിവരെ ആദരിച്ചു. ശ്രീജിത്ത് രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് ജില്ലാ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ, സംഘടന ചർച്ചക്ക് സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് എന്നിവർ മറുപടി നൽകി. കെ വി യദു ക്രഡൻഷ്യൽ റിപ്പോർട്ട‌് അവതരിപ്പിച്ചു. സംഘടനയിൽ നിന്നും പിരിഞ്ഞ് പോകുന്ന ശ്രീജിത്ത് രവീന്ദ്രൻ, എം വി രതീഷ്, വി പി അമ്പിളി, ഹബീബ് റഹ്മാൻ, ഡോ. സിദ്ധാർഥ് രവീന്ദ്രൻ, ടി ഷിജിത, കെ വി യദു, കെ വി നിധിൻ, ടി മനോഷ്, വി പി അഭിജിത്ത്, വി സൂരജ്, അക്ഷര എസ് രാജ്, കെ രഹിൽ എന്നിവർക്ക് യാത്രയയപ്പ് നൽകി. സംഘാടക സമിതി തയാറാക്കിയ സപ്ലിമെന്റ് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പ്രകാശനം ചെയ്തു. പി വി രാഘവൻ നന്ദി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top