15 May Saturday

വി രാജന് നാടിന്റെ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021

വി രാജന്റെ മൃതദേഹത്തിൽ സിപിഐ എം നേതാക്കൾ അന്ത്യോപചാരമർപ്പിക്കുന്നു

മടിക്കൈ
സിപിഐ എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും മടിക്കൈ സഹകരണ ബാങ്ക് സീനിയർ ക്ലർക്കുമായിരുന്ന ബങ്കളം കക്കാട്ടെ വി രാജന് നാടിന്റെ അന്ത്യാഞ്ജലി. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിയിലായിരുന്നു  രാജന്റെ അന്ത്യം.  മൃതദേഹം ബുധനാഴ്ച രാവിലെ ബങ്കളം സിപിഐ എം ലോക്കൽ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സാമൂഹ്യ,- സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്തുള്ളവർ, നാട്ടുകാർ, ബാങ്ക് ജീവനക്കാർ എന്നിവർ അന്ത്യോപചാരമർപ്പിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ, ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ എംഎൽഎ, ജില്ല സെക്രട്ടറിയറ്റംഗം വി കെ രാജൻ, ജില്ല കമ്മറ്റിയംഗങ്ങളായ ടി കെ രവി, പി ബേബി, സി പ്രഭാകരൻ, വി വി രമേശൻ, എം ലക്ഷ്മി, ഏരിയ സെക്രട്ടറി എം രാജൻ, വി പ്രകാശൻ, ശശീന്ദ്രൻ മടിക്കൈ, കെ വി ദാമോദരൻ, കെ നാരായണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. 23 ന് വൈകിട്ട് നാലിന് ബങ്കളത്ത് അനുശോചന യോഗം ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top