25 May Monday

2 സ്വകാര്യ ആശുപത്രി ഏറ്റെടുക്കും; 22 ബെഡുകൾ ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കാസർകോട്‌
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധിതരെ പാർപ്പിക്കുന്നതിന് വേണ്ടി രണ്ട് സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കും. ഈ ആശുപത്രികൾ 22 ബെഡുകൾ ഒരുക്കും.  
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് കൊറോണ കൺട്രോൾ സെല്ലിൽ അഞ്ച് കണക്ഷൻ ലഭ്യമാക്കും. മൂന്ന് ഫോണുകൾ കൺട്രോൾ സെല്ലിലേക്ക് വരുന്ന കോളുകൾക്ക് മറുപടി നൽകുന്നതിനും രണ്ട്  വാർഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ചോദിച്ച് അറിയുന്നതിനും ഉപയോഗിക്കും.   കലക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിൽ നടന്ന  അവലോകന യോഗത്തിൽ കലക്ടർ ഡോ. ഡി സജിത്ത്‌ ബാബു അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി പി എസ് സാബു, എഡിഎം എൻ ദേവിദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് എന്നിവർ പങ്കെടുത്തു. 
 

 

പ്രധാന വാർത്തകൾ
 Top