27 May Wednesday

ചെറുവത്തൂരിൽ പഠനം ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പതിക്കാല്‍ പുഴ സംരക്ഷണം.

ചെറുവത്തൂര്‍
ചെറുവത്തൂർ പഞ്ചായത്തിൽ വിദ്യാർഥികളുടെ പഠനം കുട്ടിക്കളിയല്ല.  ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാനുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതി  പഞ്ചായത്തിലെ സവിശേഷതയാണ്. സ്കൂളുകളിൽ നിന്നും വിദ്യാർഥികളെ തെരഞ്ഞെടുത്ത് പ്രത്യേകം പ്രവേശന പരീക്ഷ നടത്തി  ആധുനിക നിലവാരത്തിലുള്ള ക്ലാസുകളും മറ്റ് അനുബന്ധ പരിപാടികളും നടത്തി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നു. പ്രമുഖരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പഠന സാമഗ്രികള്‍സൗജന്യമായി നല്‍കി. പഠനത്തോടൊപ്പം കലാ മേളകള്‍, പരിസ്ഥിതി പ്രവര്‍ത്തനം, വിനോദയാത്ര, ഫിലിംഫെസ്റ്റ്, ക്യാമ്പ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, റോഡ് സുരക്ഷക്ലാസുകള്‍- പരിശീലനങ്ങള്‍ തുടങ്ങിയവയും നടപ്പാക്കുന്നു. 
നടപ്പാക്കുന്ന പദ്ധതികൾ മുഴുവൻ മാതൃകകളാക്കി മാറ്റാൻ  കര്‍മശേഷിയുള്ള ഭരണത്തിന്സാധിക്കുമെന്ന്‌ കാണിച്ചു കൊടുക്കുകയാണ് ചെറുവത്തൂര്‍ പഞ്ചായത്ത്.
പ്രകടന പത്രികയിൽ വാഗ്ദാനംചെയ്‌ത  99.9 ശതമാനവും മാധവന്‍ മണിയറ  പ്രസിഡന്റായ ഭരണസമിതി  ഇതിനകം നടപ്പിലാക്കി. വികസനത്തിന്റെ വെളിച്ചമെത്താത്ത ഒരു പ്രദേശം പോലുമില്ല. 
കുടിവെള്ളം, റോഡ്, പാലം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം,
സ്ത്രീശാക്തീകരണം, വയോജന- യുവജന പരിപോഷണം, പട്ടികജാതി വികസനം,പാര്‍പ്പിടങ്ങള്‍ തുടങ്ങി പ്രസിഡന്റിന്റെ പ്രത്യേകം ദുരിതാശ്വാസ ഫണ്ട്എന്നിങ്ങനെ നീണ്ടുപോകുന്നുപദ്ധതികള്‍. വിദഗ്ധ സംഘം തയാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ചുവട് പിടിച്ചാണ് ഓരോ വര്‍ഷവും പദ്ധികള്‍ ആവിഷ്‌കരിക്കുന്നത്.നാല് വര്‍ഷവും സമയബന്ധിതമായി നൂറ് ശതമാനം നികുതി പിരിച്ചെടുത്തു. ഐഎസ്ഒ സര്‍ടിഫിക്കേഷനോടെ പഞ്ചായത്തില്‍ ജനങ്ങള്‍ക്കായി മികച്ച സേവനവും ലഭ്യമാക്കുന്നു.തുടര്‍ച്ചയായി മൂന്നു തവണ സ്വരാജ് ട്രോഫി നേടുന്നസംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് കൂടിയാണ് ചെറുവത്തൂര്‍.
ഹൈടെക് ബസ്റ്റാന്‍ഡ്
വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര ചെറുവത്തൂര്‍ ടൗണിലൂടെയാണ്‌. നൂറോളം ബസുകളാണ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നത്. അവസ്ഥ ഏറെ ശോചനീയമായ സാഹചര്യത്തിലാണ് ഹൈടെക് ബസ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്‌.    95 ലക്ഷം രൂപ ചെലവിലാണ്‌  ബസ്റ്റാന്റ് പൂര്‍ത്തിയാക്കിയത്‌. ഇതില്‍ 15 ലക്ഷം അധിക വിഭവസമാഹരണത്തിലൂടെയാണ് പഞ്ചായത്ത് കണ്ടെത്തിയത്. ഹൈടെക് രീതിയിലായിരുന്നു നിർമാണം. ഓവുചാലുകള്‍, ചുറ്റിലും വൈദ്യുതി വെളിച്ചം, കാത്തിരിപ്പിനായി എയര്‍പോര്‍ട് കസേരകള്‍, എല്‍ഇഡി ടിവി എന്നിവയും യാഡിന്റെ പടിഞ്ഞാറ് വശത്ത് പുതിയ ബസ്  കാത്തിരിപ്പ് കേന്ദ്രം എന്നിവയും ഒരുക്കി. ബസ്റ്റാന്‍ഡിന് ചുറ്റും ചെടികള്‍ നട്ടുപിടിപ്പിച്ചു. t
ലൈഫില്‍ ഒന്നാമത്
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയിലെ മുഴുവന്‍ വീടുകളും സമയബന്ധി തമായി പൂര്‍ത്തീകരിച്ച്  ഒന്നാം സ്ഥാനത്ത് എത്തി. ഒന്നാം ഘട്ടത്തില്‍ 10 വീടുകള്‍, രണ്ടാം ഘട്ടത്തില്‍ 64ല്‍ 63 വീടുകള്‍ എന്നിവ നിര്‍മിച്ച് നിരാലംബര്‍ക്ക് തണലേകി. മൂന്നാം ഘട്ടത്തിലെ 25 വീട് നിർമാണം തുടങ്ങി. 
വയോജനങ്ങൾക്ക്‌ കരുതൽ
വയോജനങ്ങൾക്കായി അഞ്ഞൂറോളം കട്ടിലുകൾ വിതരണം ചെയ്തു. പിന്നോക്ക വിഭാഗങ്ങളിലെ ബിരുദ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി. പ്രസിഡന്റിന്റെ  ദുരിതാശ്വാസ നിധി സ്വരൂപിച്ച് നിരാലംബർക്ക് നൽകുന്നു.
ഓപ്പൺ എയർ തിയേറ്റർ
പൊതുപരിപാടികൾക്കായി   പഞ്ചായത്തിനോട് ചേർന്നുള്ള സ്ഥലത്ത്  ഓപ്പൺ എയർ തിയറ്റർ നിർമിച്ചു. മുൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് 35 ലക്ഷം രൂപ ഉപയോഗിച്ചാണ് തിയറ്റർ നിർമിച്ചത്.
കുടിവെള്ളവും ജലസ്രോതസ്സും സംരക്ഷിച്ചു
അച്ചാംതുരുത്തി, പുതിയകണ്ടം പ്രദേശത്ത്  പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചു.
 മലപ്പില്‍പുരോഗമിക്കുകയാണ്. പരമ്പരാഗത ജലശ്രോതസ്‌ സംരക്ഷണത്തിന്റെ ഭാഗമായി പതിക്കാൽ പുഴക്ക്‌ പുതുജീവന്‍ നല്‍കി. ആയിരത്തോളം പേര്‍ പുഴ  സംരക്ഷണത്തില്‍ പങ്കാളികളായി.  32 കുളങ്ങള്‍ സംരക്ഷിച്ചു.
മുഴുവൻ റോഡുകളും
മെക്കാഡം
തീരദേശമേഖലകളിലെ  മുഴുവൻ റോഡുകളും മെക്കാഡം ടാറിങ്ങ് ചെയ്തു. എംപി –-എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തുന്നതോടൊപ്പം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രാമ പ്രദേശങ്ങളില്‍ 204 പുതിയ റോഡുകൾ ഉണ്ടാക്കി.  
ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന്‌ റെയിൽവേ മേല്‍പാലം പരിസരത്ത് വാഹന പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കി. വിവി നഗറില്‍ സ്‌റ്റേജ്, 30 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളും ഒരുക്കി. കമ്മ്യൂണിറ്റി ഹാളുകള്‍, വയോജന വിശ്രമ കേന്ദ്രം, മത്സ്യ കര്‍ഷക ക്ലബ്ബ്, രണ്ട് പൊതു ശൗചാലയം എന്നിവയും ഒരുക്കി. 
ബഡ്‌സ് സ്‌കൂള്‍ നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മുഴുവന്‍ വാര്‍ഡുകളിലും വഴി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം വിതറി. വനിത ഹോട്ടല്‍, തുരുത്തി പിഎച്ച്‌സി ലാബ് എന്നിവയും ഒരുക്കി. ഷീലോഞ്ച്, സ്‌കൂള്‍ ഡൈനിങ്ങ് റൂം, സ്മാര്‍ട് ക്ലാസ് റൂം, ചുമട്ടുകാർക്ക്‌ വിശ്രമ കേന്ദ്രം എന്നിവയും ഒരുക്കി.
 
പ്രധാന വാർത്തകൾ
 Top