03 April Friday
കല്യോട്ട് കോൺഗ്രസ്‌ ഗുണ്ടാവിളയാട്ടം

സിപിഐ എം ലോക്കൽ സെക്രട്ടറിക്കെതിരെ കൊലവിളി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
കാഞ്ഞങ്ങാട്‌ 
കല്യോട്ട് കോൺഗ്രസ്‌  ഗുണ്ടാവിളയാട്ടം. കല്യോട്ട്‌ ബ്രാഞ്ച് യോഗത്തിനെത്തിയ സിപിഐ എം  പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണനെ അപായപ്പെടുത്താൻ  ശ്രമം. വെള്ളിയാഴ്ച വൈകിട്ട്‌ അഞ്ചരയോടെ കല്യോട്ടെ ഒരു വീട്ടിലായിരുന്നു യോഗം. ഇവിടേക്ക്‌ പോകുമ്പോൾ ബൈക്കുകളിലായി നിരവധി കോൺഗ്രസുകാർ  അദ്ദേഹത്തെ പിന്തുടർന്നു. യോഗം ചേരുന്ന വീട്‌ അക്രമികൾ വളഞ്ഞു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ട്‌ ഭീഷണിപ്പെടുത്തി. പുറത്തിറങ്ങിയ ബാലകൃഷ്ണനെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി.  അസഭ്യം പറഞ്ഞു. കല്യോട്ട്‌ ടൗണിലുണ്ടായിരുന്ന പൊലീസിനെ  സ്ഥലത്ത് പോകാൻ കോൺഗ്രസുകാർ അനുവദിച്ചില്ല. കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി പി കെ സുധാകരന്റെ നിർദേശപ്രകാരം കൂടുതൽ പൊലീസെത്തിയപ്പോൾ അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. പൊലീസാണ്‌ ബാലകൃഷ്‌ണനെ പെരിയയിൽ എത്തിച്ചത്‌. അക്രമത്തിൽ പ്രതിഷേധിച്ച്‌ കല്യോട്ട്‌ പ്രകടനം നടത്തിയവരെയും കോൺഗ്രസുകാർ അക്രമിക്കാൻ ശ്രമിച്ചു. സിപിഐ എം പ്രവർത്തകർ ആത്മസംയമനം പാലിച്ചതിനാലാണ്‌ സംഘർഷമൊഴിവായത്‌. 
പ്രധാന വാർത്തകൾ
 Top