29 February Saturday
എൽഡിഎഫ്‌ ജാഥയ്‌ക്ക്‌ എങ്ങും വരവേൽപ്പ്‌

ഒന്നിച്ചുകോർക്കാം മഹാശൃംഖല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

എൽഡിഎഫ്‌ ജാഥക്ക്‌ തളങ്കരയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ സി എച്ച്‌ കുഞ്ഞമ്പു സംസാരിക്കുന്നു

കാസർകോട്‌
മനുഷ്യ മഹാശൃംഖലയുടെ മുദ്രാവാക്യങ്ങൾ നാട്‌ ഏറ്റെടുത്തപ്പോൾ എൽഡിഎഫ്‌ ജാഥയ്‌ക്ക്‌ എങ്ങും ആവേശകരമായ വരവേൽപ്പ്‌. മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ ജനതയാകെ ഒപ്പമുണ്ടെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ഓരോ സ്വീകരണ കേന്ദ്രവും. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്‌ ദിനത്തിലാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യ മഹാശൃംഖല തീർക്കുന്നത്‌.
ചൊവ്വാഴ്‌ച രാവിലെ ചൗക്കിയിൽ നിന്നാരംഭിച്ച ജാഥ വൈകിട്ട്‌ പള്ളിക്കരയിലാണ്‌ പ്രയാണം അവസാനിപ്പിച്ചത്‌. വിവിധ കേന്ദ്രങ്ങളിൽ ജാഥാലീഡറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി എച്ച് കുഞ്ഞമ്പു, ഉപ ലീഡറും സിപിഐ ജില്ലാസെക്രട്ടറിയുമായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, മാനേജരും ഐഎൻഎൽ ജില്ലാപ്രസിഡന്റുമായ മൊയ്‌തീൻകുഞ്ഞി കളനാട്, കെ വി കുഞ്ഞിരാമൻ, സി പി ബാബു, സുബൈർ പടുപ്പ്, എം അനന്തൻ നമ്പ്യാർ, പി ടി നന്ദകുമാർ, ജോൺ ഐമൺ, വി കെ രമേശൻ, സുരേഷ് പുതിയേടത്ത്‌, അഹമ്മദലി കുമ്പള, പി കെ അബ്‌ദുൾറഹിമാൻ, ദാമോദരൻ ബെള്ളിഗെ, സണ്ണി അരമന എന്നിവർ സംസാരിച്ചു. ചൗക്കിയിൽ ഹനീഫ കടപ്പുറം അധ്യക്ഷനായി. കെ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. തളങ്കരയിൽ അബ്ദുൾറഹിമാൻ ബാങ്കോട്‌ അധ്യക്ഷനായി. എസ്‌ സുനിൽ സ്വാഗതം പറഞ്ഞു. ഉളിയത്തടുക്കയിൽ കെ ഭുജംഗഷെട്ടി അധ്യക്ഷനായി. എം കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചെർക്കളയിൽ സി വി കൃഷ്‌ണൻ അധ്യക്ഷനായി. അബ്ദുൾറഹ്മാൻ ധന്യവാദ്‌ സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത്‌ വി ശശി അധ്യക്ഷനായി. പി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. പടുപ്പിൽ എം എ ഉമ്മർ അധ്യക്ഷനായി. കെ എൻ രാജൻ സ്വാഗതം പറഞ്ഞു. കാഞ്ഞിരത്തുങ്കാലിൽ എം മാധവൻ അധ്യക്ഷനായി. കെ ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ചട്ടഞ്ചാലിൽ ഇ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കെ കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. പാലക്കുന്നിൽ മധു മുതിയക്കാൽ അധ്യക്ഷനായി. കെ സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. പള്ളിക്കരയിൽ സമാപന യോഗത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷനായി. എം കുമാരൻ സ്വാഗതം പറഞ്ഞു.
എൽഡിഎഫ്‌ ജാഥ ഇന്ന്‌ 
9.30 പാണത്തൂർ, 10.15 കള്ളാർ, 11.15ഒടയംചാൽ,12 വെള്ളരിക്കുണ്ട്‌, 2.30 കുന്നുംകൈ, 3.15 കടുമേനി, 4.15 ചീമേനി ടൗൺ, 5.30 വെള്ളച്ചാൽ.
പ്രധാന വാർത്തകൾ
 Top