30 November Monday

ശ്രീനന്ദ തൊടുമ്പോൾ വിടരുന്നു വർണചാരുത

സ്വന്തം ലേഖകൻUpdated: Wednesday Oct 21, 2020

പാണ്ടിക്കണ്ടത്തെ കെ ശ്രീനന്ദ കരകൗശല വസ്‌തുക്കളുമായി

കുണ്ടംകുഴി
ചുമർചിത്ര രചനയിലും, പാഴ്‌ വസ്തുക്കൾ കൊണ്ടുള്ള കരകൗശല നിർമാണത്തിലും കൈയൊപ്പു ചാർത്തി  കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ  കെ ശ്രീനന്ദ. 
ചുമർചിത്രത്തിനു പുറമേ ബോട്ടിൽ ആർട്ട്, ചുമരിൽ തൂക്കിയിടുന്ന അലങ്കാര വസ്തുക്കൾ, പേപ്പർ ക്രാഫ്റ്റ് എന്നിവയുടെ നിർമാണവും ശ്രീനന്ദയ്ക്ക് പ്രിയമാണ്. ചെത്തിമിനുക്കിയ മരക്കൊമ്പ് , തെങ്ങിൻ കുരച്ചിൽ, വിവിധ ചെടികളുടെ വിത്തുകൾ എന്നിവ ഉപയോഗിച്ചും അലങ്കാര വസ്തുക്കൾ നിർമിക്കുന്നുണ്ട്‌. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ  എട്ടാം തരം വിദ്യാർഥിയാണ്‌. 
കുഞ്ഞുപ്രായത്തിൽ ചിത്രം വരയോട് താൽപര്യമുണ്ടായിരുന്നതായി മാതാപിതാക്കൾ പറയുന്നു. തുടർന്ന് ചിത്രരചനാ പഠനത്തിനു ചേർത്തു. അതേ സമയം കരകൗശല വസ്തുക്കൾ സ്വയം പരിശീലനത്തിലൂടെയാണ്. അഭിനയത്തിലും ശ്രീനന്ദ പാടവം തെളിയിച്ചിട്ടുണ്ട്. ബേഡകം ലിറ്റിൽ തീയറ്ററിലെ കലാകാരിയുമാണ്.  കുണ്ടംകുഴി സ്കൂളിലെ എസ്‌പിസി കാഡറ്റ് കൂടിയാണ്.  
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായുള്ള ചിത്രരചന, നാടൻപാട്ട്, മറത്തുകളി എന്നിവയിലെ ഓൺലൈൻ പരിശീലനത്തിൽ  പങ്കെടുക്കുന്നുണ്ട്‌. കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവർ കെ മധുസൂദനൻ നമ്പ്യാരുടേയും പെരിയയിൽ പ്രിന്റിങ് പ്രസ് നടത്തുന്ന ബേബിയുടെയും  മകളാണ്. സഹോദരൻ സൂര്യനന്ദ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top