30 November Monday

ജാഗ്രതയ്‌ക്ക്‌ ഫലം കാണുന്നു 145 പേര്‍ക്ക്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കാസർകോട്‌
ജില്ലയിൽ ജനങ്ങളുടെ അതീവ ജാഗ്രതയ്‌ക്ക്‌ ഫലം കാണുന്നു.   145 പേർക്ക്‌ മാത്രമാണ്‌ ചൊവ്വാഴ്‌ച കോവിഡ്  സ്ഥിരീകരിച്ചത്‌. സമ്പർക്കത്തിലൂടെ 141 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ  മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് ചൊവ്വാഴ്‌ച  രോഗം കണ്ടെത്തിയത്‌. ഇതുവരെ 16890 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച കൂടുതൽ  രോഗികളെ കണ്ടെത്തിയത്‌ കാസർകോട്-(23) ബേഡഡുക്ക(-15)ചെമ്മനാട്- , മുളിയാർ- (10വീതം) എന്നിങ്ങനെയാണ്‌.  
 
409 പേർക്ക്  ഭേദമായി
ചികിത്സയിലുണ്ടായിരുന്ന 409 പേർക്ക്   കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ വി രാംദാസ് അറിയിച്ചു.  ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 13,887 ആയി.
 
നിരീക്ഷണത്തിൽ 4535 പേർ
വീടുകളിൽ 3639 പേരും സ്ഥാപനങ്ങളിൽ 896 പേരുമുൾപ്പെടെ  ആകെ നിരീക്ഷണത്തിലുള്ളത്  4535 പേരാണ്.  204 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 1957 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു ( ആർ ടി പി സി ആർ 512, ആന്റിജൻ- 1445, ). ഇതുവരെ 118046 സാമ്പിളുകളാണ് പരിശോധിച്ചത്. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 275 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 120 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 303 പേരെ ഡിസ്ചാർജ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top