30 November Monday

ബാങ്കുകളിൽ സമയക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കാസർകോട്‌
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ബാങ്കുകളുടെ ശാഖകളിലെ തിരക്ക്  കുറയ്ക്കുന്നതിന്റെ ഭാഗമായി, സേവിങ്‌സ് അക്കൗണ്ടിൽ  ബാങ്കിൽ പോയി പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള സമയം നിജപ്പെടുത്തി. 
ഒന്ന് മുതൽ അഞ്ച് വരെയുള്ള നമ്പറുകളിൽ സേവിങ്‌സ്  അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ പകൽ 12.30 വരെയുള്ള സമയത്തിനിടയ്ക്ക് ബാങ്കുകളിൽ പോകാം.  12.30 മുതൽ ഒന്നുവരെയുള്ള സമയം ആദ്യ സെഷനിലെ  എന്തെങ്കിലും പ്രവൃത്തി അവശേഷിക്കുന്നുണ്ടെങ്കിൽ,പൂർത്തീകരിക്കുന്നതിന്  ഉപയോഗിക്കാം . 
ആറ്  മുതൽ ഒൻപത് വരെയുള്ള നമ്പറുകളിലും  പൂജ്യം  നമ്പറിലും സേവിങ്‌സ്  അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക്  ഒന്ന് മുതൽ  വൈകീട്ട് നാല് വരെ  ബാങ്കിൽ പോകാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top