13 November Wednesday

മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യം മൊഗ്രാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019
ഉപ്പള
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ സ‌്കൂൾ മൊഗ്രാലിൽ ഒരുങ്ങുന്നു. മൊഗ്രാൽ ഗവ. വിഎച്ച‌്എസ‌്സിയാണ‌് സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്‌ ആകുന്നത‌്‌. ഇതിനായി  അഞ്ചുകോടി അനുവദിച്ചിട്ടുണ്ട്‌.  
അഡ‌്മിനിസ്‌ട്രേറ്റീവ്‌ കെട്ടിടം, അക്കാദമിക‌് ബ്ലോക്ക‌് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. അഡ‌്മിനിസ‌്ട്രേറ്റീവ‌് വിഭാഗം കെട്ടിട  നിർമാണം 80 ശതമാനം പൂർത്തിയായി. 1700 വിദ്യാർഥികളാണ്‌   പഠിക്കുന്നത്‌.  നിർമാണം പൂർത്തിയായാൽ എല്ലാ ക്ലാസ‌് മുറികളും സാങ്കേതിക വിദ്യാസൗഹൃദമാകും. ഹൈസ‌്കൂളിൽ  16 ക്ലാസ‌് മുറികൾ ഹൈടെക‌് നിലവാരത്തിലാകും.  60 ക്ലാസ‌് മുറികളിൽ കംപ്യൂട്ടർ, എൽസിഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കും. പഴയ നാല‌് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ‌് പുതിയവ നിർമിക്കുന്നത‌്. 
1914 ൽ കന്നട എൽപി സ‌്കൂളായി ആരംഭിച്ച‌ മൊഗ്രാൽ സ‌്കൂൾ 1957 ൽ യുപിയും 1980 ൽ ഹൈസ‌്കൂളുമായി ഉയർത്തി. 1990 വിഎച്ച‌്എസ‌്സിയും  2004 ൽ ഹയർസെക്കൻഡറിയുമായി.  ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്‌   കിഡ്കോയാണ്‌  പ്ലാൻ തയ്യാറാക്കിയത്‌.  
അടുത്ത അധ്യയനവർഷത്തോടെ ഹൈടെക‌് സ‌്കൂളായി പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. പ്രദേശത്തിന്റെ  വിദ്യാഭ്യാസത്തിന‌് ചുക്കാൻ പിടിച്ച  വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലാകുന്നതിന്റെ സന്തോഷത്തിലാണ‌് അധ്യാപകരും നാട്ടുകാരും.
പ്രധാന വാർത്തകൾ
 Top