12 December Thursday

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 ഉദുമ

പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ ചൊവ്വാഴ്ച  നടക്കുന്ന  ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായി. ഉദുമ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിൽ പ്രവൃത്തി പരിചയ മേള, ഐ.ടി മേള, ശാസ്ത്ര മേളയും ബാര ഗവ. ഹൈസ്കൂകൂളിൽ  ശാസ്ത്രമേളയും   ബേക്കൽ ഗവ. ഫിഷറീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിൽ സാമൂഹ്യശാസ്ത്ര മേളയും നടക്കും. വിവിധ വിദ്യാലയങ്ങളില്‍ നിന്നും ഉപ ജില്ലകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്‌ക്കും.
ചൊവ്വാഴ്ച രാവിലെ പത്തിന്  പ്രധാന വേദിയായ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിപിസിആര്‍ ഐ ഡയറക്ടര്‍ അനിത കരുണ്‍  ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ കെ സരസ്വതി ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top