22 October Tuesday

ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം മലയോരം എലിപ്പനി ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
രാജപൂരം
മലയോരത്ത് എലിപ്പനി പടടരുന്നു. ഒരാൾ മരിച്ചു മൂന്ന് പേരെ മംഗളൂരിൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ്  ജാഗ്രത നിർദ്ദേശം നൽകി. കള്ളാർ പഞ്ചായത്തിലെ മുണ്ടമാണിയിലെ മാധവനാ (38)ണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ചതാണ്‌. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധവനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച്‌ ചികിത്സിച്ചെങ്കിലും വ്യാഴാഴ്‌ച മരിച്ചു.  ജില്ലാ ആശുപത്രിൽ നിന്നും എലിപ്പനി എന്ന സ്ഥിരീകരിച്ചിരുന്നു.  പരിയാരത്ത് നടത്തിയ പരിശോധനയിൽ മരണ കാരണം എലിപ്പനിയല്ല എന്നാണ് റിപ്പോർട്ട്‌. എലിപ്പനി ബാധിച്ച് കരിന്ത്രംകല്ലിലെ ബാലകൃഷ്ണൻ, മാലക്കല്ലിലെ ജോൺ, തിമ്മംചാൽ സ്വദേശിയായ മറ്റെരാൾ എന്നിവരെ മംഗളൂരിൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. കള്ളാർ പഞ്ചായത്തിലെ മാലക്കല്ല്, കരിന്ത്രംകല്ല്, ഓണി, മുണ്ടമാണി, പനത്തടി പഞ്ചായത്തിലെ, തിമ്മംചാൽ, പാണത്തൂർ എന്നിവടങ്ങളിലാണ് എലിപ്പനി പടരുന്നത്‌. ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് കള്ളാർ പഞ്ചായത്തിലെ 11,12 വാർഡിൽ  ശനിയാഴ്‌ച സ്‌പെഷ്യൽ ഗ്രാമ സഭ വിളിച്ച് ചേർത്തിട്ടുണ്ട്. പൂടംങ്കല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ രോഗ പ്രതിരോധ ഗുളികയും നൽകി വരുന്നതോടെപ്പം ആവശ്യമായ എല്ലാ മുൻ കരുതലും ആരോഗ്യവകുപ്പ് സ്വീകരിച്ചു വരുന്നു. പുടംങ്കല്ല് താലൂക്ക് ആശുപത്രിയിലും, പാണത്തൂർ പി എച്ച് സിയിലും പനി ബാധിച്ച് വരുന്ന രോഗികളുടെ ലക്ഷണങ്ങൾ നോക്കിയുള്ള പരിശോധനയും നടത്തുണ്ട്‌.
പ്രധാന വാർത്തകൾ
 Top