17 September Tuesday

വേജ് കോഡ് ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

സിഐടിയു കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി മണി മോഹൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് 
പാർലിമെന്റിൽ പാസാക്കിയ  തൊഴിലാളി വിരുദ്ധ വേജ് കോഡ് ബില്ലിനെതിരെ  പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ  സിഐടിയു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആഹ്വാനം ചെയ‌്തു
കുന്നുമ്മൽ ബാങ്ക് ഹാളിൽ സിഐടിയു ജില്ലാ സെക്രട്ടറി മണി മോഹൻ ഉദ്‌ഘാടനം ചെയ്തു ടി. കുട്ട്യൻ അധ്യക്ഷനായി.  കെ വി രാഗിണി അനുശോചപ്രമേയവും സിഎച്ച് കുഞ്ഞമ്പു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു ഏരിയ സെക്രട്ടറി കെ വി രാഘവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  സംസ്ഥാന കമ്മറ്റിയംഗങ്ങളായ കാറ്റാടി കുമാരൻ, വി വി പ്രസന്നകുമാരി, ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി ഗോവിന്ദൻ ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ അഡ്വ. പി അപ്പുക്കുട്ടൻ, ഡി വി അമ്പാടി, കെ രാജ്മോഹൻ എന്നിവർ സംസാരിച്ചു. ബി രാജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ. ടി കുട്ട്യൻ(പ്രസിഡന്റ്‌)ബി രാജൻ, പി കാര്യമ്പു, കെവി രാഗിണി (വൈസ് പ്രസിഡന്റുമാർ)  കെ വി രാഘവൻ (സെക്രട്ടറി )എം സന്തോഷ്, എ കെ ആൽബർട്ട്, കെ ഓമന (ജോയിന്റ്‌ സെക്രട്ടറിമാർ) സി എച്ച് കുഞ്ഞമ്പു (ട്രഷറർ) .
പ്രധാന വാർത്തകൾ
 Top