18 September Wednesday
എസ്‌എഫ്‌ഐയുടെ മറ്റൊരു മാതൃകാപ്രവർത്തനം

പഠനോപകരണ വണ്ടി വയനാട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

വയനാട്ടിലേക്ക്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങളുമായുള്ള വാഹനം കാസർകോട്‌ ഗവ. കോളേജ്‌ പരിസരത്ത്‌ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്യുന്നു

കാസർകോട്‌
‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’  മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ  നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങളുമായി വയനാട്ടിലേക്ക്‌ വാഹനം പുറപ്പെട്ടു.    
സ്കൂളുകളിൽ നിന്നും കോളേജുകളിൽ  നിന്നും ശേഖരിച്ച പഠനോപകരണങ്ങൾ മഴക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.  
കാസർകോട്‌ ഗവ. കോളേജിന്റെ മുൻവശത്ത് നിന്നും  ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്‌തു.വൈസ് പ്രസിഡന്റ് സവാദ് കടവത്ത് അധ്യക്ഷനായി. അഖിൽ എളേരി. പ്രവീൺ പാടി. തൗഫീൽ. ദീക്ഷിത എന്നിവർ സംസാരിച്ചു.  കെ എം മുനീർ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top