19 September Sunday

ഡോക്ടർ ചിത്രരചനയിലാണ്‌

പി മഷൂദ്Updated: Wednesday Jul 21, 2021

ഡോ : ശ്രീശൻ ചിത്രരചനയിൽ

തൃക്കരിപ്പൂർ

ചെറുക്കാനത്തെ പി എസ് ശ്രീശൻ ഡോക്ടറാണെങ്കിലും കമ്പം ചിത്രരചനയിലാണ്‌. പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും പ​ക്ഷി​മൃ​ഗാ​ദി​ക​ളും സി​നി​മാ​താ​ര​ങ്ങ​ളു​മെല്ലാം നിമിഷനേരം കൊണ്ടുചിത്രങ്ങളാകും.  പെ​ൻ​സി​ൽ ഉപയോഗിച്ചുള്ള വര സ്വായത്തമായതിനാൽ, സ്‌നേഹനിർബന്ധത്തിന്‌ വഴങ്ങി  സഹഡോക്ടർമാരുടെ നൂറിലേറെ മുഖചിത്രങ്ങൾ വരച്ചു. ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ്​ര​ച​ന. അക്രലിക്, ഓയിൽ കളർ, വാട്ടർ കളർഎന്നീ മാധ്യമങ്ങളിലും വരക്കുന്നു. എംബിബിഎസ് പഠന കാലത്ത് പരിയാരം മെഡിക്കൽ കോളേജിൽ ശ്രീശന്റെചിത്രങ്ങളുടെ പ്രദർശനം നടത്തിയിരുന്നു.  ഗാന്ധിജി, ടാഗോർ, ആൽബർട്ട് ഐൻസ്റ്റീൻ, എപിജെ അബ്‌ദുൾ കലാം, കാറൽ മാർക്സ്, വിൻസെന്റ് വാൻഗോഗ്‌ തുടങ്ങി
സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, ആമീർഖാൻ, ഷാരുഖ് ഖാൻ എന്നിവരെ കൂടാതെ പാശ്ചാത്യ സിനിമ താരങ്ങളെവരെ വരച്ചിട്ടുണ്ട്‌. 
ചെറുക്കാനം ഇബ്രാഹിം മാസ്റ്റർ സ്മാരക മന്ദിരത്തിനു വേണ്ടി എ ബി ഇബ്രാഹിം മാസ്റ്ററുടെ ചിത്രം വരച്ചതും ഡോ. ശ്രീശനാണ്‌. സ്കൂൾ പഠനകാലത്ത് ചിത്രരചനയിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. തെയ്യത്തെ പറ്റി ക്ഷേത്രാഷ്ടകം എന്ന പുസ്തകവും എഴുതി.
   മംഗളുരു കെ എസ് ഹെഗ്‌ഡെ മെഡിക്കൽ കോളേജിൽ ഇഎൻടി വിഭാഗം പിജി വിദ്യാർഥിയായ ശ്രീശൻ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലാണ്‌ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്‌. 
തങ്കയത്തെ റിട്ട: സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ   പി ശ്രീധരന്റെയും റിട്ട: കൃഷിവകുപ്പ് ജീവനക്കാരി  സുശീലയുടെയും മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top