20 August Tuesday

ജലംകൊണ്ട്‌ മുറിവേറ്റ്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

മടിക്കൈ മണക്കടവിൽ വീടുകളിൽനിന്ന്‌ ഒഴുകിപ്പോയ പാത്രങ്ങൾ ശേഖരിക്കുന്നവർ

കാസർകോട‌്
ഇടമുറിയാതെയുള്ള കനത്തമഴയിൽ ജില്ലയിൽ കന്നത്ത നാശം തുടരുന്നു.   ശനിയാഴ‌്ചയും ജില്ലയിൽ ശക്തമായ മഴ തുടർന്നു‌. രാവിലെ മഴക്ക്‌ അൽപം ശമനമുണ്ടായെങ്കിലും വൈകിട്ടൊടെ കനത്തു.  പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു. താഴ‌്ന്ന പ്രദേശങ്ങളിൽ നിന്ന‌് വെള്ളം കെട്ടി നിൽക്കുകയാണ‌്.  മരംവീണും മറ്റും നിരവധിവീടുകൾ തകർന്നു. വൻ കൃഷി നാശവും ഉണ്ടായിട്ടുണ്ട‌്.   കിനാനൂർ –- കരിന്തളത്ത‌് ചീറ്റമൂല കോളനിയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്ത‌് ഉരുൾപൊട്ടി. റോഡ‌്  ഒലിച്ചുപോയതിനാൽ കോളനി ഒറ്റപ്പെട്ടുവെങ്കിലും ആളപായമുണ്ടായില്ല.     തൃക്കരിപ്പൂർ മാവിലകടപ്പുറത്ത‌്  200 മീറ്റർ കര കടലെടുത്തു.  നുറുകണക്കിന‌് തെങ്ങുകൾ കടപുഴകി.  ബേഡകം കുണ്ടം കുഴി പാണ്ടികണ്ടത്ത‌്  മൂന്ന‌് സെന്റോളം വരുന്ന ഭൂമി പത്ത‌് മീറ്ററോളം ആഴത്തിൽ താഴ‌്ന്നത‌് പ്രദേശത്താകെ ഭീഷണി ഉയർത്തി.  കുമ്പള‌  കൊടിയമ്മയിൽ റോഡ‌് പാലം തകർന്നു. 40 വർഷം മുമ്പ‌് കൊടിയമ്മ തോടിന‌് കുറുകെ പണിത പാലം മണ്ണിട്ട‌് റോഡാക്കുകയായിരുന്നു. കൊടിയമ്മ  ഹൈസ‌്കൂൾ, എൽപി, യുപി സ‌്കൂൾ  എന്നിവിടങ്ങളിലെ വിദ്യാർഥികൾ പെരുവഴിയിലായി.  ഉജാർ‐  കൊടിയമ്മ റോഡിലാണ്‌  റോഡ്‌ പാലം. പ്രദേശവാസികൾ വാഹനഗതാഗതം വഴിമുട്ടി ഒറ്റപ്പെട്ടു.
കാലവർഷം ശക്തമായതിനെ തുടർന്നു വെള്ളരിക്കുണ്ട‌്, ഹൊസ‌്ദുർഗ‌് താലൂക്ക‌് ഓഫീസുകളിൽ കൺട്രോൾ റും തുറന്നു.  മടിക്കൈ പള്ളത്തുവയലിൽ വെള്ളകയറിയതിനെ തുടർന്നു ഒറ്റപ്പെട്ട വയോധികനെ ഫയർ ഫോഴ‌്സ‌് സഹായത്തോടെ  രക്ഷപ്പെടുത്തി. ഉദുമ കളനാട‌് അഞ്ച‌് വീടുകളിൽ വെള്ളം കയറി. വീട്ടുകാരോട‌് മാറി താമസിക്കാൻ അധികൃതർ നിർദേശിച്ചു. കാസർകോട‌് മധൂർ ക്ഷേത്രത്തിലും വെള്ളം കയറി. മായിപ്പാടികൾ  ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിലെ കുണ്ടംകുഴി, കൊളത്തൂർ , ചെറാപൈക്ക, ബെദിര, ഞെരു, ഒയോലം, ബേത്തലം പാടങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു‌. മായിപ്പാടിയിൽ കൃഷിയിടങ്ങൾ വെള്ളത്തിലായി.  
കാഞ്ഞങ്ങാട‌് നഗരസഭാ പരിധിയിലെ മിക്കപ്രദേശങ്ങളും കനത്ത മഴവെള്ളത്തിനടിയിലായി. റോഡുകളും കൾവർട്ടുകളും കനത്തമഴയിൽ വെള്ളത്തിനടിയിലാണ‌്. അരയി പുഴകരകവിഴെഞ്ഞാഴുകിയതോടെ അരിയ പാലം വഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.പട്ടാക്കാൽ ,അരയി ,പടന്നക്കാട‌്, ഐങ്ങോത്ത്‌, മുത്തപ്പനാർകാവ‌് , പനങ്കാവ‌്, നമ്പ്യാർക്കൽ, കാർത്തിക, മോനാച്ച, ബല്ലത്ത‌് എന്നിവിടങ്ങളിൽ എക്കർ കണക്കിന‌്കൃഷി ഭൂമി വെള്ളത്തിനടിയിലായി. ‌ ആറങ്ങാടി അരയിക്കടവ് റോഡിലെ അച്ചുമാടത്ത് മൊയ്തുവിന്റെ വീടിന് മുകളിൽ വീടിന്  തെങ്ങ് കടപുഴകി വീണു.
 
 
പ്രധാന വാർത്തകൾ
 Top