25 August Sunday

അധ്യാപകരുടെ ആവേശോജ്വല മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കെഎസ്‌ടിഎ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഡിഡിഇ ഒാഫീസിലേക്ക‌് നടത്തിയ മാർച്ചും ധർണയും എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കെഎസ്‌ടിഎ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ഡിഡിഇ ഒാഫീസിലേക്ക‌് നടത്തിയ  ജില്ലാ മാർച്ചിലും ധർണയിലും ആയിരങ്ങൾ. വിദ്യാനഗർ ഗവ.കോളേജ്‌ പരിസരത്ത‌് നിന്നാരംഭിച്ച മാർച്ചിൽ മഴയെ കൂസാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അധ്യാപകർ അണിനിരന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക്‌ ശക്തിപകരുക, ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക, വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം പിഎസ്‌സിക്ക്‌ വിടുക, കെഇഎആർ സമഗ്രമായും ശാസ്‌ത്രീയമായും പരിഷ്‌കരിക്കുക, "മികവിനായുള്ള വിദ്യാഭ്യാസം' വിദഗ്‌ധസമിതി റിപ്പോർട്ട്‌ ചർച്ചചെയ്‌ത്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച‌്‌. 
  ബി സി റോഡ്‌ ജങ്‌ഷനിൽ ധർണ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് കെ  മോഹനൻ  അധ്യക്ഷനായി.  സംസ്ഥാന  നിർവാഹക സമിതി അംഗങ്ങളായ എം കെ മോഹൻകുമാർ, സി ശാന്തകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം മീനാകുമാരി, കെ ഹരിദാസ‌്, പി രവീന്ദ്രൻ, എൻ കെ ലസിത, ടി പ്രകാശൻ, ബി വിഷ‌്ണുപാല,  യു ശ്യാംഭട്ട‌്, വി കെ ബാലാമണി, കെ വി രാജേഷ‌് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ‌്കുമാർ സ്വാഗതവും ട്രഷറർ എ ആർ വിജയകുമാർ നന്ദിയും പറഞ്ഞു.    
      ഹൈസ്‌കൂളുകളിൽ വിഷയാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടുക   റഫറണ്ടം നടത്തി അധ്യാപക സംഘടനകൾക്ക്‌ അംഗീകാരം നൽകുക, പാഠപുസ്‌തകവും യൂണിഫോമും ഹയർസെക്കഡറി വരെ സൗജന്യമായി നൽകുക, പ്രൈമറി വിദ്യാലയങ്ങളിൽ പ്രീപ്രൈമറി അനുവദിച്ച്‌ അധ്യാപകരെ നിയമിക്കുക, പ്രൈമറി പ്രധാനാധ്യാപകരെ ക്ലാസ്‌ ചാർജിൽനിന്ന്‌ ഒഴിവാക്കുക, എല്ലാ ഹൈസ്‌കൂളിലും ഹയർസെക്കൻഡറി അനുവദിക്കുക, റീട്രഞ്ചഡ്‌ അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, എല്ലാ സ്‌കൂളിലും തസ്‌തിക സൃഷ്ടിച്ച്‌ റിസോഴ്‌സ്‌ അധ്യാപകരുടെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അധ്യാപകർ ഉന്നയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top