28 January Tuesday

മഴക്കെടുതി; ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കാഞ്ഞങ്ങാട്‌
കാലവർഷം തിമിത്തപ്പോൾ നാടെങ്ങും നാശം. വീടുകളും കൃഷിയും നശിച്ചു. 
പുല്ലുർ പെരിയ വണ്ണാത്തിചാൽ തോട‌് കരകവിഞ്ഞൊഴുകി. പുല്ലൂർ പെരള‌ം , മാച്ചിപ്പള്ളി തുടങ്ങിയ താഴ‌്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വാഴവള്ളപ്പിൽ മുത്തു , എറുവാടികണ്ടം ജാനകി, കണ്ണൻ, കരിമ്പുവളപ്പിൽ ബാലൻ, താഴത്ത‌് വീട്ടിൽ കാർത്യായനി, പെരളത്തെ യശോധ, മൊട്ടമ്മൽ ലക്ഷ്‌മിപ്രേമ, അശോകൻ നായർ എന്നിവരുടെ വീടുകള‌ിൽ വെള്ളം കയറി ബന്ധുവീടുകളിലേക്ക‌് മാറ്റി. അജാനൂർ വെള്ളിക്കോത്ത് വീണച്ചേരി തോട് കരകവിഞ്ഞൊഴുകി. ഏക്കർ കണക്കിന് കൃഷി സ്ഥലം വെള്ളത്തിനടിയിലായി. വെള്ളിക്കോത്ത‌് വീണച്ചേരിതോട‌് കരകവിഞ്ഞ‌് ഇരു കരകളിലുംെ വെള്ളം കയറിനെൽപാടങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ‌്. മാവുങ്കാൽ കാട്ടുകുളങ്ങര റോഡിൽ മണ്ണട്ടയിൽ വലിയ ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. അട്ടേങ്ങാനം കണിച്ചാർവട്ടത്തിലെ മുരിക്കൽ മാത്യുവിന്റെവീട്ടുമുറ്റത്തെ കിണർ മുന്നുകോൽ താഴ‌്ചയിലേക്ക‌് താഴ‌്ന്നു. ചുറ്റുമതിൽ കെട്ടി മോട്ടോർ ഘടിപ്പിച്ച 14 കോൽ താഴ‌്ചയുള്ള കിണറാണ‌് പുർണമായും താഴ‌്ന്നത‌്.  ബേളുർ കുഞ്ഞികൊച്ചിയിലെ ബി എം മധുവിന്റെ വീട്ടുമുറ്റത്തെ  ചുറ്റുമതിൽ  കെട്ടിയ 14 കോൽ താഴ‌്ചയുള്ള കിണറും മഴയിൽ താഴ‌്ന്നുപോയി. കാഞ്ഞങ്ങാട‌്  പനങ്കാവിൽ   40 വീടുകളിൽ വെള്ളം കയറി. കിഴക്കേ പനങ്കാവ‌് പ്രദേശം വെള്ളക്കെട്ടിൽ അകപ്പെട്ടതോടെ നിരവധി വീട്ടുകാർ മണിക്കുറുകളോളം കുടുങ്ങി. 
കുണ്ടംകുഴി - മുള്ളംകോട്  വെള്ളരിക്കയയിൽ ഉരുൾപൊട്ടി. മേലത്ത് കുഞ്ഞിക്കണ്ണൻ നായരുടെ വീടിനു സമീപത്താണ് ഉരുൾപൊട്ടിയത്. ജലസംഭരണിയാകെ ഒലിച്ചുപോയി. കൃഷി നാശവും സംഭവിച്ചു. വീടിനടുത്ത്  വരെ മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. ഇരിയണ്ണിയിലെ രാധകൃഷ്ണന്റെ ചുറ്റുമതിൽ തകർന്നു.   
വെസ്റ്റ് എളേരി കമ്മാടത്തെ തളിയിൽ ചന്തുനായരുടെ ഓടുമേഞ്ഞ വീട്‌  തകർന്നു. ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്‌.  മത്സ്യ കൃഷി ഒഴുക്കിൽപ്പെട്ട് നശിച്ചു. ഫിഷറീസ് വകുപ്പ്‌  നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി ഓർക്കുളത്തെ തേജസ്വിനി പുഴയിൽ തയാറാക്കിയ മനുപ്രസാദിന്റെ  ജല കൂട് കൃഷിയാണ് തകർന്നത്. മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് കൃഷി ചെയ്തത്. രണ്ടായിരം മത്സ്യ കുഞ്ഞുങ്ങള നിക്ഷേപിച്ച്‌ വിളവെടുക്കാറായപ്പോഴാണ്‌  കൃഷി നശിച്ചത്.
കരുവാച്ചേരിയിലെ ലോട്ടറി തൊഴിലാളി പി കുഞ്ഞികൃഷ്ണന്റെ ഓട് മേഞ്ഞ വീട് പൂർണമായും തകർന്നു. കോട്ടപ്പുറം മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലത്തിൽ മരം കുറുകെ വീണു. ശക്തമായ കുത്തൊഴുക്കിൽ പാലം അപകടത്തിലാകുമെന്നവസ്ഥ വന്നപ്പോൾ നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
പ്രധാന വാർത്തകൾ
 Top