25 July Sunday

ഫോൺ വാങ്ങാൻ മീൻ വിറ്റ് എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
രാജപുരം
ഓൺലൈൻ ക്ലാസിൽ സ്‌മാർട്ട്‌ ഫോണില്ലാത്ത കുട്ടികൾക്കായി ഫോൺ വാങ്ങാൻ എസ്എഫ്‌ഐ ചാമുണ്ഡിക്കുന്ന് ലോക്കൽ കമ്മിറ്റി മീൻ വിറ്റു. 
പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് പ്രദേശത്തെ നിർധന വിദ്യാർഥികൾക്കാണ്‌ ഫോൺ വാങ്ങുന്നത്‌. മീൻ കച്ചവടം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ ഫോൺ വാങ്ങും. വീടുകളിൽ നിന്നും ഓർഡർ സ്വീകരിച്ചാണ്‌ മീൻ വിൽപന.  ആദ്യ വിൽപ്പന ചാമുണ്ഡിക്കുന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് കെ സി സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. അശ്വന്ത് പത്മൻ, അജിൻ രാധാകൃഷ്ണൻ, വി എസ് ശ്രീഹരി, അഭിജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top