16 September Monday

എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019

എസ്എഫ്‌ഐ ജില്ലാ സമ്മേളനം ചെറുവത്തൂരിൽ കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു.

ചെറുവത്തൂർ
എസ‌്എഫ‌്ഐ ജില്ലാ സമ്മേളനത്തിന‌് ചെറുവത്തൂർ അഭിമന്യു –- അഫ്‌സൽ നഗറിൽ ആവേശാേജ്വല തുടക്കം. പ്രതിനിധി സമ്മേളനം എസ‌്എഫ‌്ഐ മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ കെ രാഗേഷ‌് എംപി ഉദ‌്ഘാടനം ചെയ‌്തു.  
സംഘ പരിവാറിന്റെ വർഗീയ അജണ്ടകളെ നേരിടുന്നതിന‌് പകരം കോൺഗ്രസ‌്  മൃതു ഹിന്ദുത്വം  സ്വീകരിക്കുകയാണെന്ന‌്  രാഗേഷ്  പറഞ്ഞു. ലോക‌്സഭ തെരഞ്ഞെടുപ്പിൽ യഥാർഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ അതീവ ജാഗ്രതയാണ് ബിജെപി പുലർത്തിയത്. പകരം വർഗീയ അജണ്ടകളാണ് വ്യത്യസ‌്ത രീതിയിൽ ഓരോ സംസ്ഥാനത്തും പ്രചരിപ്പിച്ചത‌്. കേരളത്തിൽ അത് ശബരിമല വിഷയമാണെങ്കിൽ മറ്റ് സംസ്ഥാനത്ത് പശുവിന്റെ പേരിലും മറ്റുമാണ് പ്രചരണം നടത്തിയത്. ബാബറി മസ്ജിദിന്റെ പേര് പറഞ്ഞ് വോട്ട് നേടിയത് പോലെ ശബരിമല വിഷയം ഉയർത്തി വോട്ട് നേടാനാണ് ബിജെപി ശ്രമിച്ചത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ‌്  ബദൽ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.
നവോഥാന നായകർ ഉഴുത് മറിച്ചിട്ട മണ്ണിലാണ് ആധുനിക കേരളം കെട്ടിപ്പടുത്തത്. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ആചാര ലംഘനങ്ങളിലൂടെ തന്നെയാണ് ലോകത്തെ മികച്ച സംസ്ഥാനമായി മാറ്റാൻ സാധിച്ചത്. ശബരിമല വിഷയത്തിൽ ബിജെപിയെടുത്ത നിലപാടിന് പിന്നാലെയാണ് കോൺഗ്രസും പോയത്. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത് ജയിൽവാസം അനുഷ്ഠിച്ചത‌് അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ടി കെ മാധവനാണ‌്. എന്നാൽ ഇപ്പോൾ ചെന്നിത്തലയും കോൺഗ്രസും നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ വർഗീയ കക്ഷികളുമായി  കൂട്ട് കൂടുകയാണെന്ന‌്  രാഗേഷ് വ്യക്തമാക്കി. 
ജില്ല പ്രസിഡന്റ് എം വി രതീഷ് പതാക ഉയർത്തിയതോടെയാണ‌് രണ്ട‌് ദിവസത്തെ സമ്മേളനത്തിന‌് തുടക്കമായത‌്.  സിദ്ധാർത്ഥ് രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും ഹബീബ് റഹ്മാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  
എം വി രതീഷ് (കൺവീനർ), കെ വി ശിൽപ, ബിപിൻരാജ്, അനിഷേധ്യ, വിഖ്യാത് കുമ്പള എന്നിവരടങ്ങിയ പ്രസീഡിയമാണ‌് സമ്മേളന നടപടി നിയന്ത്രിക്കുന്നത‌്.  മറ്റ‌് സബ‌് കമ്മിറ്റികൾ: പ്രമേയം: ആൽബിൽബാബു (കൺവീനർ),  പ്രവീൺ പാടി, എ അഭിജിത്ത്, വി പി അഭിജിത്ത്, വിനയ്കുമാർ. മിനുട്‌സ്: ഷിജിത (കൺവീനർ), ജയ നാരായണൻ, കിഷോർ, വി പി വിഷ്ണു, സവാദ്, ഷംന. ക്രഡൻഷ്യൽ: കെ വി യദു (കൺവീനർ), അഭിറാം, ഷിബിൻ, വിപിൻ, അഖിൽ, ഹക്കിം, അഭിരാമി, വിഷ‌്ണു ചേരിപ്പാടി, അശ്വതി, അനീസ‌്, സ‌്റ്റാലിൻ.
സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും  അവതരിപ്പിച്ചു.  ഗ്രൂപ്പ‌് ചർച്ചക്ക‌് ശേഷം പൊതു ചർച്ച തുടങ്ങി. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, ആദർശ്, റഹ്‌ന സബീന, എസ് അഷിത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി പി അമ്പിളി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  
സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എംഎൽഎ, പി ജനാർദനൻ, മാധവൻ മണിയറ, എന്നിവർ സംസാരിച്ചു.  വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പൊതുചർച്ച ചൊവ്വാഴ‌്ചയും തുടരും. തുടർന്ന‌്  ഭാരവാഹി തെരഞ്ഞെടുപ്പ‌്.
പ്രധാന വാർത്തകൾ
 Top