18 November Monday

മേലാങ്കോട്ട‌് പൊതുശ‌്മശാനം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

മേലാങ്കോട്ട‌് പൊതുശ‌്മശാനം പി കരുണാകരൻ എംപി ഉദ‌്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട‌്
നാട്ടുകാരുടെ കൂട്ടായ‌്മയിൽ മേലാങ്കോട്ട‌് നിർമിച്ച അത്യാധുനിക പൊതുശ‌്മശാനം തുറന്നു.  ജീർണതയിലായിരുന്ന പൊതുശ‌്മശാനമാണ‌്  നവീകരിച്ച‌ത‌്. അതിയാമ്പൂർ, നെല്ലിക്കാട‌് ഉദയംകുന്ന‌്, നിട്ടടുക്കം  പ്രദേശങ്ങളിലെ  ജനങ്ങളാണ‌്  കമ്മിറ്റി രൂപീകരിച്ച‌് പണം ശേഖരിച്ച‌് ശ‌്മശാനം നിർമിച്ചത‌്. ഒരേ  സമയം ഇവിടെ രണ്ട‌്  മൃതദേഹം സംസ‌്കരിക്കാം. എല്ലാ ജാതി മത  വിഭാഗത്തിൽപെട്ടവർക്കും ശ‌്മശാനം ഉപയോഗിക്കാം. അനുശോചന  യോഗം  ചേരാനുള്ള  സൗകര്യവുമുണ്ട‌്.   17 ലക്ഷം രൂപ   ചെലവിലാണ‌്  ശ‌്മശാനം ഒരുക്കിയത‌്. മനോഹരമായ പൂന്തോട്ടവുമുണ്ട‌്.  
പി  കരുണാകരൻ  എംപി ഉദ‌്ഘാടനം  ചെയ‌്തു. വേണുരാജ‌്  കോടോത്ത‌്  അധ്യക്ഷനായി.  ശിൽപി  കുമാരൻ  വെള്ളൂരിനെ  നഗരസഭാ ചെയർമാൻ   വി വി രമേശൻ ആദരിച്ചു. അഡ്വ.  പി  അപ്പുക്കുട്ടൻ, സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം പൊക്ലൻ,  ഏരിയാസെക്രട്ടറി കെ രാജ‌് മോഹൻ, അജാനൂർ  പഞ്ചായത്ത‌്  സ്ഥിരം  സമിതി  അധ്യക്ഷൻ എം വി  രാഘവൻ, നഗരസഭാ  കൗൺസിലർമാരായ  കെ ലത, കെ  സാവിത്രി, അജയ‌്കുമാർ  നെല്ലിക്കാട്ട‌്,  എൻ  ഗോപി, രതീഷ‌്  നെല്ലിക്കാട്ട‌്,  കെ വി ചന്തു എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top