22 May Wednesday

സാംസ‌്കാരിക പ്രവർത്തകർ പറയുന്നു; പ്രതിരോധത്തിന‌് കുറുക്കു വഴിയില്ല

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കാഞ്ഞങ്ങാട‌്
കലയും കലാകാരനും ഭീഷണി നേരിടുന്ന വർത്തമാന കാലത്ത‌് പ്രതിരോധത്തിന‌് കുറുക്കു വഴികളില്ലെന്ന‌് പ്രഖ്യാപിച്ച‌്  സാംസ‌്കാരിക പ്രവർത്തക കൂട്ടായ‌്മ.
നാടക പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരടങ്ങിയ സാംസ‌്കാരിക മേഖലയിലെ പ്രമുഖരാണ‌്  കെ പി സതീഷ‌്ചന്ദ്രന്റെ വിജയം അനിവാര്യമെന്ന‌് പറയാൻ നഗരത്തിൽ  ഒത്തുചേർന്നത‌്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നെത്തിയവർ,  നാടക രംഗത്ത‌് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവർ, നിരവധി അംഗീകാരം വാരിക്കൂട്ടിയവർ അവരെല്ലാം  കൂടിച്ചേരലിൽ അണിനിരന്നു. പ്ലക്കാർഡും വാദ്യമേളങ്ങളും നാടക വേഷങ്ങളും ജാഥയ‌്ക്ക‌് നിറം പകർന്നു. ഇന്നലെ പാടിയ പോലെ,  ഇന്നലെ ആടിയ പോലെ നാളെയും പാടാനും ആടാനും സ്വാതന്ത്ര്യം വേണമെന്നും ഇന്നിത‌് പറഞ്ഞില്ലെങ്കിൽ നാളെ ഒന്നും  പറയാൻ സാധിച്ചില്ലെന്നു വരുമെന്നും അവർ ഉറക്കെ വിളിച്ചു പറഞ്ഞു‌. കോട്ടച്ചേരി പെട്രോൾ പമ്പിനു സമീപത്തുനിന്ന‌് തുടങ്ങിയ റോഡ‌്ഷോ പുതിയകോട്ട മാന്തോപ്പ‌് മൈതാനിയിൽ സമാപിച്ചു. രാജേഷ‌് അഴീക്കോടൻ,  ഗംഗൻ ആയിറ്റി, ഹരിദാസ‌് കുണ്ടംകുഴി, നിള അമ്പലത്തറ, ജി സതീഷ‌്ബാബു, ഹരി ഇരിയണ്ണി,   കണ്ണങ്കൈ കുഞ്ഞിരാമൻ, രവി പട്ടേന, വിജയൻ കാടകം എന്നിവർ  നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top