21 May Tuesday

ഇടതുതരംഗം വീശും

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
സകല പ്രചാരണങ്ങളെയും തകർത്തു തരിപ്പണമാക്കുന്ന ഇടതുതരംഗത്തിന‌് ഈ തെരഞ്ഞെടുപ്പിൽ കാസർകോട‌് മണ്ഡലം സാക്ഷ്യം വഹിക്കുമെന്ന‌് എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം ചെയർമാൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ  പറഞ്ഞു. നാട‌് ഇതുവരെ കണ്ടിട്ടിട്ടില്ലാത്ത ചിട്ടയായ പ്രവർത്തനങ്ങൾക്കാണ‌് എൽഡിഎഫ‌് നേതൃത്വം നൽകിയത‌്. വർഗീയതക്കെതിരെ കൃത്യമായ  നിലപാട‌് ഉയർത്തിപ്പിടിച്ചാണ‌് മുന്നണി ജനങ്ങളെ അഭിമുഖീകരിച്ചത‌്. ഒരു ഘട്ടത്തിലും ജനങ്ങളിൽനിന്ന‌് ഒളിച്ചോടേണ്ടി വന്നിട്ടില്ല. നേർക്കുനേർനിന്ന‌് നന്മയുടെയും വികസനത്തിന്റെയും രാഷ്ട്രീയം പറയുകയായിരുന്നു ഞങ്ങൾ.  നിസ്വാർഥ രാഷ്ട്രീയ ജീവിതത്തിനും കറപുരളാത്ത വ്യക്തിത്വത്തിനുടമയുമായ കെ പി സതീഷ‌് ചന്ദ്രനെ നാട‌് സ്വീകരിച്ചു കഴിഞ്ഞതാണ‌്.  
ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന‌് സൂക്ഷ‌്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസിലാക്കാനാകും. ഇരുകക്ഷികളും വർഗീയ പ്രചരണത്തിനും ചേരിതിരിവുണ്ടാക്കാനുമുള്ള കുതന്ത്രങ്ങൾക്കാണ‌് നേതൃത്വം കൊടുത്തത‌്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അവർക്ക‌് താൽപര്യമില്ല. കോൺഗ്രസ‌് ബിജെപിക്ക‌് എതിര‌് എന്നു പറയുമ്പോൾ പോലും അവർ പരോക്ഷമായി അനുകൂല നിലപാടാണ‌് സ്വീകരിക്കുന്നത‌്. ഇവർ രണ്ടുകൂട്ടരും ഒരുപോലെ എതിർക്കുന്നു എന്നത‌് എൽഡിഎഫ‌് മുന്നോട്ടുവെക്കുന്ന നയങ്ങൾക്കുള്ള അംഗീകാരമാണെന്ന‌് ജനം തിരിച്ചറിഞ്ഞിട്ടുണ്ട‌്.   ഇക്കുറിയും കാസർകോടുനിന്ന‌് പാർലമെന്റിലേക്ക‌് പുറപ്പെടുന്നത‌് ഇടതുപക്ഷ സാരഥി തന്നെയാകും. പി കരുണാകരൻ എംപിയുടെ നേതൃത്വത്തൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ നാടിന്റെ മുഖഛായ മാറ്റി.  
ഇതുപോലെ മണ്ഡലത്തെ ഇളക്കി മറിച്ച ഒരു പ്രചാരണം അടുത്തൊന്നുമുണ്ടായിട്ടില്ല. ചുവരെഴുത്ത‌് മുതൽ സൈബർ സങ്കേതം വരെ ഫലപ്രദമായി ഉപയോഗിച്ചു. സ‌്ക്വാഡ‌് പ്രവർത്തനം, കുടുംബയോഗം എന്നിവയെല്ലാം കൂടുതൽ ഉണർവോടെ പൂർത്തിയായി.  
എൽഡിഎഫിന്റെ പ്രവർത്തനം സജീവമല്ലാത്ത ഒരിടം പോലും നാട്ടിലില്ല. ഞങ്ങളോട‌് അനുഭാവം പ്രകടിപ്പിക്കാത്തവരുടെ വീടുകളിൽ പോലും എത്തിയിട്ടുണ്ട‌്. അവരുമായി പുരോഗമന രാഷ്ട്രീയത്തെക്കുറിച്ച‌് സംവദിച്ചിട്ടുണ്ട‌്.  ഇതിന്റെയെല്ലാം ഫലമായി ഇടതുമുന്നണിക്ക‌് അനുകൂലമായ വികാരം ശക്തിപ്പെട്ടിട്ടിട്ടുണ്ട‌്. ഇടതുമുന്നണിക്ക‌് അനുകൂലമായ വോട്ടിങ് നടക്കുമെന്ന പൂർണമായ ആത്മവിശ്വാസവുമുണ്ട‌്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ഒരു രാഷ്ട്രീയവും സംസാരിക്കാത്ത കോൺഗ്രസിനുമെതിരായ ബദൽ വികസ–- മതേതര രാഷ്ട്രീയമാണ‌് ഞങ്ങളുയർത്തിയത‌്. എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന ജനപക്ഷനയത്തിന്റെ ഗുണഫലം അനുഭവിക്കാത്ത ഒരാളും കേരളത്തിലില്ല. ഈ സാഹചര്യത്തിൽ  എൽഡിഎഫിന‌് അനുകൂലമായ വിധിയെഴുത്തുണ്ടാകും. ചരിത്ര ഭൂരിപക്ഷത്തോടെയാവും കെ പി സതീഷ‌് ചന്ദ്രൻ വിജയശ്രീലാളിതനാകുക. ഗോവിന്ദൻ പള്ളിക്കാപ്പിൽ  പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top