02 December Wednesday

പക്ഷികളെ വെള്ളം കുടിക്കാം കാര്‍ത്യായനിയമ്മ കാത്തിരിക്കുന്നു

എ കെ രാജേന്ദ്രന്‍Updated: Saturday Mar 21, 2020

 രാജപുരം

ജഗനാഥന്റെ അച്ഛമ്മക്ക്  ഏറെ ഇഷ്ടമാണ് പക്ഷികളോട്. പക്ഷിപ്പനിയടക്കമുള്ള പകർച്ചാ വ്യാധികളുടെ വാർത്ത പരക്കുമ്പോഴും പക്ഷികൾക്ക് പാനപാത്രമൊരുക്കാൻ കാർത്യായനിയമ്മക്ക്‌ മടിയില്ല.  ദാഹജലം കിട്ടാതെ പക്ഷികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ വലയുന്നതിനാലാണ്‌  കാലിച്ചനടുക്കം നെരോത്തെ എഴുപതുകാരി  കുടിവെള്ളം ഒരുക്കിവയ്‌ക്കുന്നത്. കാർത്യായനിഅമ്മയുടെ വീടിന്  സമീപം മരക്കൊമ്പുകൾ ഉപയോഗിച്ച് ഉയരത്തിൽ ഒരു മൺകലം  വെച്ച്  അതിലാണ്‌  വെള്ളം വയ്‌ക്കുന്നത്‌. കാലിച്ചനടുക്കം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ കൊച്ചുമകൻ ജഗനാഥന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യം  പക്ഷികൾക്ക്  വെളളം വച്ചു തുടങ്ങിയത്‌.  ഇന്ന് മക്കൾക്ക് ഭക്ഷണം കൊടുക്കാൻ മറന്നാലും ജനുവരി മുതൽ കാർത്യായനി പക്ഷികൾക്ക്‌ വെള്ളം നൽകും. ഒരു ദിവസം രണ്ടും മൂന്നും നേരം  പാത്രത്തിൽ വെള്ളം നിറച്ച് വെക്കും കാലിച്ചനടക്കം  ഗവ ഹൈസ്‌ക്കൂൾ  പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂവൽ കുപ്പായക്കാർക്കായി എന്ന പരിപാടിക്ക്  തുടക്കം കുറിച്ചതോടെയാണ് കാർത്യായനി അമ്മ കൊച്ചുമകനിൽനിന്ന്‌  ആ ദൗത്വം ഏറ്റെടുത്തത്.   കാക്ക ,മൈന, ചെമ്പോത്ത് ,തേൻ കുരുവി, ബുൾബുൾ തുടങ്ങിയ പക്ഷികൾ നിത്യ സന്ദർശകരാണിവിടെ. ഇതോടൊപ്പം  കാലിച്ചനടുക്കം സ്‌കൂളിലും  സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികളുടെയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെയും വീടുകളിലും പക്ഷികൾക്ക്  വെള്ളം നൽകുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top