29 May Friday

മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ പൊതു ഗതാഗതം നിലനിർത്താൻ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കാസർകോട്‌ 
പൊതുഗതാഗതം നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദ്ദേശം കൂടി വന്നതോടെ  പൊതുഗതാഗതം വലിയ പ്രതിസന്ധിയിലാണ്. 
സ്വകാര്യ ബസ്സുകൾക്ക് ചെലവിനനുസരിച്ചുള്ള വരവ് കിട്ടാത്തതിനാൽ സർവ്വീസുകൾ നിർത്തലാക്കുകയാണ്‌.ഇത് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്‌.ബസ്സുകൾ സർവ്വീസ് നിർത്തുന്നത് തൊഴിലാളികൾക്കും വലിയ നഷ്ടമാണ്. 
ശമ്പളം കിട്ടാതായാൽ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകും. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കപ്പെടണം. ഉടമകളുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. തൊഴിലാളികൾക്ക്‌ സുരക്ഷാ സംവിധാനം ഒരുക്കണം. നികുതിയിലും ഇൻഷുറൻസ് പ്രിമിയത്തിലും 50 ശതമാനം ഇളവനുവദിക്കണം.  സർവീസുകൾ ക്രമീകരിക്കാൻ ഉടമകളും തയ്യാറാവണമെന്ന്‌ ജില്ലാ സെക്രട്ടറി ഗിരികൃഷ്ണൻ അഭ്യർത്ഥിച്ചു.
പ്രധാന വാർത്തകൾ
 Top