27 May Wednesday

പുരോഗമന കലാസാഹിത്യ സംഘം പ്രഭാഷണവും സംവാദവുമായി ഓൺലൈനിൽ ഇ എം എസ് അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കാഞ്ഞങ്ങാട‌് 
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഓൺലൈനിൽ ഇഎംഎസ്അനുസ്മരണം സംഘടിപ്പിച്ചു.കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുന്ന പൊതു പരിപാടി ഒഴിവാക്കി സംഘത്തിന്റെ നവമാധ്യമവേദിയായ പടയണി വാട്സാപ്പ് ഗ്രൂപ്പിലാണ് ഓൺലൈൻ  അനുസമരണം നടത്തിയത്. ഇ പി രാജഗോപാലൻ, ഡോ.ജിനേഷ് കുമാർ എരമം എന്നിവർ പ്രഭാഷണം നടത്തി. ഇരുനൂറിലേറേപേർ തത്സമയം  പ്രതികരിച്ചു.  സി എം വിനയചന്ദ്രൻ അധ്യക്ഷനായി. ടി കെ രാജശേഖരൻ, കെ വി സജീവൻ, ഡോ. എൻ പി വിജയൻ, ബി കെ സുകുമാരൻ, കെ ബിന്ദു ,  കെ വി ശോഭന, മിനിമോൾ, സീതാദേവി കരിയാട്ട് എന്നിവർ  ചർച്ചയിൽ പങ്കെടുത്തു. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും ഉമേഷ് പിലിക്കോട് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top