05 April Sunday

കൂട്ടുകൂടാം കൂടൊരുക്കാം സഹായധനം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
തൃക്കരിപ്പൂർ  
നിർധന വിദ്യാർഥികളുടെ കുടുംബങ്ങളുടെ ഭവന നിർമ്മാണത്തിന് താങ്ങാകാനായി കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ച  കൂട്ടുകൂടാം കൂടൊരുക്കാം പദ്ധതിയുടെ  ഫണ്ട് വിതരണം തുടങ്ങി. രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയിലാണ്  പദ്ധതി.പദ്ധതിയുടെ ഭാഗമായി മാടക്കാലിൽ ഒരു കുട്ടിയുടെ  വിട് നിർമ്മാണം പുരോഗമിക്കുന്നു. മുന്നു കുട്ടികളുടെ ഭവന നിർമ്മാണത്തിനും ഒരു കുട്ടിയുടെ പഠനോപകരണത്തിനുമുള്ള സഹായഫണ്ട് എം രാജഗോപാലൻ എം എൽ എ കുട്ടികളുടെ ക്ലാസ് അധ്യാപകർക്ക് നൽകി നിർവ്വഹിച്ചു. രാജ്യപുരസ്കാർ നേടിയ വിദ്യാർഥികളെയും ഗൈഡ് അധ്യാപകരെയും  ആദരിച്ചു.  
 പിടിഎ പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് അധ്യക്ഷനായി.  മാനേജർ എസ് അഷ്റഫ് , പ്രധാനാധ്യാപകൻ കെ രത്നാകരൻ,  എം ടി അബ്ദുല്ല ഹാജി, മദർ പിടിഎ പ്രസിഡന്റ്‌ കെ വി പി റംല, കെ പി നൗഷാദ് , സെക്രട്ടറി എം കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top