20 May Friday
എസ്‌എഫ്‌ഐ പ്രതിഷേധം ഫലം കണ്ടു

പനത്തടി സെന്റ്‌ മേരീസ് കോളേജിൽ തെരഞ്ഞെടുപ്പ്‌ നടത്തും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

പനത്തടി സെന്റ് മേരീസ് കോളേജിൽ യൂണിയൻ തെരഞ്ഞടുപ്പ് വിലക്കിയതിനെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ കോളേജ്‌ ഓഫീസ്‌ ഉപരോധിക്കുന്നു.

രാജപുരം

കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള പനത്തടി സെന്റ് മേരീസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ്  വിലക്കി അധികൃതർ. ഇതോടെ എസ്എഫ്‌ഐ സമരത്തിനിറങ്ങി. ഒടുവിൽ തെരഞ്ടെുപ്പ്‌ നടത്താമെന്ന്‌ കോളേജ് അധികൃതർ സമ്മതിച്ചു.
പത്രിക കൊടുക്കേണ്ട ദിവസമായിട്ടും നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാതെ തെരഞ്ഞടുപ്പ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു കോളേജ് അധികൃതർ.  തെരഞ്ഞടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കിരൺ കീക്കാനം ഉദ്ഘാടനം ചെയ്തു. കെ അമർത്യ അധ്യക്ഷയായി. ഏരിയാസെക്രട്ടറി കെ സച്ചിൻദേവ് സംസാരിച്ചു. കെ ഷാനു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top