27 September Sunday

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബദിയടുക്കയിൽ മഹാറാലി സെക്കുലറിസവും മതനിരപേക്ഷതയും നിലകൊള്ളുന്ന മണ്ണില്‍നിന്ന്‌ പുറത്താക്കാനാകില്ല: ദീപിക സിന്ന രജാലത്ത്

സ്വന്തം ലേഖകൻUpdated: Tuesday Jan 21, 2020

ബദിയടുക്കയില്‍ പൗരത്വ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ സുപ്രീംകോടതി അഭിഭാഷക ദീപിക സിന്ന രജവാത്ത മുഖ്യ പ്രഭാഷണം നടത്തുന്നു

ബദിയടുക്ക
സെക്കുലറിസവും മതനിരപേക്ഷതയും നിലകൊള്ളുന്ന മണ്ണില്‍നിന്നും പൗരത്വ ഭേദഗതിയിലൂടെ പുറത്താക്കാനുള്ള നീക്കം നടപ്പാവില്ലെന്ന്‌ സുപ്രീംകോടതി അഭിഭാഷക ദീപിക സിന്ന രജാലത്ത് പറഞ്ഞു.  പൗരത്വ സംരക്ഷണ സമിതി  നേതൃത്വത്തില്‍ ബദിയടുക്കയില്‍ സംഘടിപ്പിച്ച ബഹുജന റാലിയിലും മഹാ സംഗമത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
പരിപാടി തുടങ്ങിയത് റാലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ബിർമിനടുക്കയിലെ മുഹമ്മദ് ഇഖ്ബാലിനേയും പൗരത്വ ഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവര്‍ക്കും അനുശോചനം രേഖപ്പെടുത്തിയാണ്‌.താന്‍ ഹിന്ദുവും ബ്രാഹ്മണ സമുദായക്കാരിയുമാണ്‌. എന്നാല്‍  സംഘ്പരിവാര്‍  അജണ്ടയ്ക്ക് മുന്നില്‍ തലകുനിക്കുന്നവളല്ല.  അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ ഹൃദയത്തിലേറ്റി എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പൈതൃകത്തെ നെഞ്ചേറ്റുന്ന ഇന്ത്യക്കാരിയാണ്. അതാണ് ഞാന്‍. അതുകൊണ്ടാണ്
ഇവിടേക്കെത്തിയത്‌‐ ദീപിക സിന്ന രജാലത്ത് പറഞ്ഞു.
 ബോളുക്കട്ടയില്‍നിന്നും ദേശീയപതാകയും പ്ലക്കാര്‍ഡുകളുമേന്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങള്‍ അണിനിരന്ന റാലി ബദിയടുക്ക ടൗണിൽ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു. സമാപന യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്‌തു. തിരുപതി കുമാര്‍ ഭട്ട് അധ്യക്ഷനായി. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ പെരിയ, എന്‍ എ. നെല്ലിക്കുന്ന് എംഎല്‍ എ, എം ശങ്കര്‍ റൈ, സി എ സുബൈര്‍, കെ ജഗനാഥ ഷെട്ടി, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്‌ കെ എന്‍ കൃഷ്ണ ഭട്ട്, കന്നഡ മാധ്യമപ്രവർത്തകൻ രാജ്ചിന്തൻ, ജെ എസ് സോമശേഖര, അഡ്വ. സുബൈര്‍, അഡ്വ. സുരേഷ്‌ബാബു, അൻവർ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, എം എച്ച് ജനാർദനൻ, ഗംഗാധര ഗോളിയടുക്ക, ഫാ. മാത്യു സാമുവല്‍, യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ബി എസ് അബ്ദുള്‍ഖാദര്‍ ഫൈസി, സി എ അബൂബക്കർ എന്നിവര്‍ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top