29 February Saturday

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം 22ന് ചെറുവത്തൂരിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
ചെറുവത്തൂർ
ലൈഫ് മിഷൻ പദ്ധതിയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തി ലായി 501 വീട് നിർമാണം പൂർത്തികരിച്ചു. ഗുണഭോക്തക്കളുടെ കുടുംബസംഗമം 22 ന് ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അധികൃതർ വാർത്ത സമ്മേളന ത്തിൽ അറിയിച്ചു. 
പൂർത്തിയാക്കാൻ കഴിയാതിരുന്ന 148 വീടുകൾ പിഎംഎവൈ(ജി) പദ്ധതിയിൽ പൂർത്തിയാക്കി. കയ്യൂർ-ചീമേനി (69), പിലിക്കോട് (57), തൃക്കരിപ്പൂർ (39), വലിയപറമ്പ (62), പടന്ന (34), ചെറുവത്തൂർ (72) വീടുകളാണ് പൂർത്തികരിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടുകളുടെ നിർമാണത്തിൽ സന്നദ്ധസംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണവും സഹായവും ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ പറഞ്ഞു. ഭൂരഹിതരായ ഭവനരഹിതർക്ക് ആറുപഞ്ചായത്തുകളിലായി 289 വീട് യാഥാർഥ്യമാക്കാനും ഈ കാലയളവിൽ സാധിച്ചു. സിവിൽ സപ്ലൈസ്, കൃഷി, സാമൂഹിക നീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, മഹാത്മാ ഗന്ധി തൊഴിലുറപ്പ്, വ്യവസായം, പട്ടികജാതി/പട്ടിക വർഗം, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, വനിത ശിശുക്ഷേമം, ഗ്രാമവികസനം, ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പുകളുടെയും  ലീഡ് ബാങ്ക്, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയും സ്റ്റാളുകൾ കുടുംബസംഗമത്തിൽ ഒരുക്കുകയും സേവനം ലഭ്യമാക്കുയും ചെയ്യും. കുടുംബ സംഗമവും അദാലത്തും രാവിലെ 10 ന് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി അധ്യക്ഷയാകും. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ, അംഗങ്ങളായ വെങ്ങാട്ട് കുഞ്ഞിരാമൻ, എ കൃഷ്ണൻ, ബിഡിഒ  ആർ സജീവൻ, അസി.ബിഡിഒ എകൃഷ്ണ രാജ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top