04 December Wednesday

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപം വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ നിലയിൽ

ബോവിക്കാനം
ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീടിന് കേടുപാട്‌. ശനിയാഴ്ച രാവിലെ എട്ടിന് ചെർക്കള ജാൽസൂർ റോഡിലെ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ സൈനുദിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ചെങ്കല്ലുമായി വരികയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെ മണ്ണിടിഞ്ഞ് താഴെ ഭാഗത്തത്തെ വീടിന് സമീപത്തേക്ക് മറിയുകയായിരുന്നു.  അപകടത്തിൽ വീടിന്റെ കോൺക്രീറ്റ് സൺഷൈഡ് തകരുകയും കിടപ്പുമുറിയുടെ ഭിത്തിക്ക് വിള്ളൽ വീഴുകയും ചെയ്തു. ജനാലകൾക്കും കേടുപാടുണ്ട്. ഈ സമയം കിടപ്പുമുറിയിലുണ്ടായിരുന്ന കുട്ടി ശബ്ദം കേട്ട് പുറത്തേട്ട്‌ ഓടിയതിനാൽ  രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും രണ്ട് തൊഴിലാളികളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top