23 November Monday

ഗുരുതര കോവിഡ്‌ രോഗികൾക്ക്‌ ആശ്വാസമായി ജില്ലാ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
കാഞ്ഞങ്ങാട്
ജില്ല ആശുപത്രിയിൽ പ്രതിദിനം കോവിഡ്‌ രോഗികൾക്ക്‌ നൽകുന്നത്‌   1.53 ലക്ഷം ലിറ്റർ ഓക്‌സിജൻ. കോവിഡ് ആശുപത്രിയായി 20 ദിവസം പിന്നിടുമ്പോൾ   75 പേരുടെ ജീവൻ രക്ഷിക്കാനായെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പറയുന്നു.ഇത്രയും ദിവസത്തിനുള്ളിൽ കോവിഡ് ബാധിതർക്ക് നൽകിയത് 28.12 ലക്ഷം ലിറ്റർ ഓക്‌സിജനാണ്. ഒരു ദിവസം 20 വലിയ ഓക്സിജൻ സിലിണ്ടറും 25 ചെറിയ സിലിണ്ടറുമാണ് ഉപയോഗിക്കുന്നത്.  വലിയ സിലിണ്ടറിൽ 7000 ലിറ്ററും ചെറുതിൽ 650 ലിറ്ററുമാണ്‌ ഉൾക്കൊള്ളുന്നത്‌. ആറു സിലിണ്ടറുകൾ ഒന്നിപ്പിച്ച് പൈപ്പ് ലൈനിലൂടെ രോഗികൾക്ക് കേന്ദ്രീകൃതമായാണ്‌ പ്രാണവായു നൽകുന്നത്. ധർമശാലയിലെ പ്ലാന്റിൽനിന്നാണ് സിലിണ്ടറുകൾ  നിറയ്ക്കുന്നത്. 
 66 കോവിഡ് ബാധിതരാണ് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ജില്ല ആശുപത്രിയിലുള്ളത്. കോവിഡ് ബാധിച്ച വൃക്ക, ഹൃദയം, കരൾ രോഗ ബാധിതരെയും അർബുദ രോഗികളെയുമാണ്  പ്രവേശിപ്പിക്കുന്നത്.  കോവിഡ് ബാധിച്ച വൃക്ക രോഗികൾക്ക് ഡയാലിസിസ്  സൗകര്യവും ഗർഭിണികൾക്കുള്ള പ്രസവ ശുശ്രൂഷയും ഇവിടെയുണ്ട്‌.    ഇത്തരം രോഗികൾക്ക് ജില്ലാ ആസ്പത്രിയിൽ ചികിത്സയൊന്നുമില്ലെന്നത്‌ വ്യാജപ്രചാരണമാണ്‌. നിത്യ രോഗികളായവർക്ക് കോവിഡ് ബാധിച്ചാൽ ശ്വാസ തടസ്സമനുഭവപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. ഗുരുതരാവസ്ഥയിലുള്ളവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ശ്വാസ തടസ്സമനുഭവിക്കുവർക്ക് ഓക്‌സിജൻ നൽകുകയും ചെയ്യും. പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോൾ  ശ്വാസ തടസ്സം നീങ്ങി രോഗമുക്തി നേടും.ഇത്തരക്കാർക്ക്‌ വേണ്ടിയാണ്‌   ജില്ലാ ആസ്പത്രി കോവിഡാശുപത്രിയാക്കിയത്‌.  ഓരോ ദിവസവും ഒന്നോ രണ്ടോ പേർ രോഗമുക്തരായി ആശുപത്രിവിടുന്നു‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top