30 November Monday

എൽഡിഎഫ്‌ വിജയത്തിന്‌ രംഗത്തിറങ്ങും: എൽജെഡി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
കാസർകോട്‌
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് രംഗത്തിറങ്ങാൻ ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി  തീരുമാനിച്ചു. എൽ ഡി എഫ് സർക്കാർ ജനപക്ഷത്ത് നിന്ന് നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനം ഇടതുപക്ഷ വിജയത്തിന് മാറ്റുകൂട്ടുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്റെ അഭാവത്തിൽ ടി വി ബാലകൃഷ്ണനെ  ജില്ലാ ആക്ടിങ് പ്രസിഡന്റായി  തെരഞ്ഞെടുത്തു. ടിവി നാരായണൻ, ജെഡിഎസ് ജില്ലാ വൈസ്‌ പ്രസിഡന്റ് എസ് എം എ തങ്ങൾ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
സിദ്ദിഖ് അലി മൊഗ്രാൽ അധ്യക്ഷനായി. ടിവി ബാലകൃഷ്ണൻ, സിദ്ദിഖ് റഹ്‌മാൻ, ഇവി ഗണേശൻ, വിവി കൃഷ്ണൻ, എംജെ ജോയ്, ബാലകൃഷ്ണ ഷെട്ടി, പിസി ഗോപാലകൃഷ്ണൻ, പിപി  രാജൻ എന്നിവർ സംസാരിച്ചു. അഹമ്മദ് അലി കുമ്പള സ്വാഗതവും മുഹമ്മദ്‌ സാലി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top