20 November Wednesday
എൽഡി ക്ലർക്ക്‌ പരീക്ഷ

കാസർകോട്ടുകാരുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല: പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 കാസർകോട്‌  

ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽഡി  ക്ലർക്ക്( കന്നട–- മലയാളം അറിയുന്നവർ) നേരിട്ടും തസ്തികമാറ്റം വഴിയുമുള്ള തസ്തികയ്ക്ക് അപേക്ഷിച്ച  ഉദ്യോഗാർത്ഥികളുടെ ഒ എംആർ പരീക്ഷ  22ന്‌. കാസർകോട്‌ ജില്ലക്കാരെന്ന്‌  അവകാശപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇവിടെത്തന്നെ    പരീക്ഷ  എഴുതാനുള്ള  അവസരം നൽകിയിട്ടുണ്ടെന്ന്‌ പിഎസ്‌സി അറിയിച്ചു.  മഞ്ചേശ്വരം മണ്ഡലത്തിൽ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ കാസർകോട്‌ ഒഴിച്ചുള്ള 
മറ്റ് 13 ജില്ലകളിലെയും  ഉദ്യോഗാർഥികൾ കണ്ണൂർ ജില്ലയിലാണ്‌ പരീക്ഷ എഴുതേണ്ടത്‌.  രാവിലെ 7.30 മുതൽ 9.15 വരെയുള്ള പരീക്ഷയിൽ ഉദ്യോഗാർഥികൾ പിഎസ്‌സി വെബ്‌ സൈറ്റിൽ നിന്ന്‌  അവരവരുടെ യൂസർ ഐഡിയും പാസ്‌വേർഡും  ഉപയാഗിച്ച്    അഡ്മിഷൻടിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുത്തു കൃത്യസമയത്ത് ഹാജരാകണം. 
മുഴുവൻ ഉദ്യോഗാർത്ഥികൾക്കും കാസർകോട്‌ ജില്ലയിൽതന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്‌.  തിങ്കളാഴ്‌ച മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പായതിനാൽ സ്കൂളുകൾ  ബൂത്തുകളായി പ്രവർത്തിക്കുകയാണ്‌.  മറ്റ് മണ്ഡലങ്ങളിലെ  ഭൂരിപക്ഷം സ്കൂൾ ടീച്ചർമാർക്കും  തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌  കണ്ണൂർ ജില്ലയും പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തതെന്ന്‌ പിഎസ്‌സി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top