19 September Thursday
ജ്വാല തെളിഞ്ഞു

മുന്നാട്ട്‌ ഇന്നുമുതൽ നാടകരാവ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

സംസ്ഥാന അമച്വർ നാടകോത്സവത്തിന്റെ ഭാഗമായി മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളും നാടക പ്രവർത്തകരും ചേർന്ന് നാടക ജ്വാല തെളിയിച്ചപ്പോൾ

 കുറ്റിക്കോൽ

കേരള സംഗീത നാടക അക്കാദമി ബേഡകം ‘നാട്ടകം’ സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന അമേച്വർ നാടകോത്സവത്തിന്‌  ബുധനാഴ്‌ച അരങ്ങുണരും.  മുന്നാട്‌ ഇ എം എസ്‌ അക്ഷരഗ്രാമത്തിലെ പീപ്പിൾസ്‌ ഓഡിറ്റോറിയത്തിൽ 23വരെ   ദിവസവം വൈകിട്ട്‌ 6.30നാണ്‌ നാടകം തുടങ്ങുക.  
5.30 മുതൽ അനുബന്ധപരിപാടികൾ. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്‌ഘാടനംചെയ്യും.  സേവക്‌ പുതിയറ അവതരിപ്പിക്കുന്ന ‘ദാസരീയ’ മാണ്‌ ആദ്യനാടകം.  
നാല് രാവുകൾ നീളുന്ന  നാടകോത്സവത്തിന് മുന്നോടിയായി നാടകപ്രവർത്തകരും നാട്ടുകാരും  പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ നാടക ജ്വാല തെളിയിച്ചു. നൂറുകണക്കിനാളുകൾ അണിനിരന്ന നാടകവിളംബരഘോഷയാത്രയ്‌ക്ക്‌ ശേഷമായിരുന്നു ജ്വാല തെളിച്ചത്‌.   കുറ്റിക്കോൽ പഞ്ചായത്ത്‌ പരിസരത്ത് നടന്ന നാടക പ്രവർത്തകരുടെ സംഗമം ‘അരങ്ങോർമ്മകൾ’ സംവിധായകൻ  ഗോപി കുറ്റിക്കോൽ   ഉദ്ഘാടനം ചെയ്തു. തമ്പാൻ മീയങ്ങാനം അധ്യക്ഷനായി. മധു ബേഡകം മോഡറേറ്ററായി. അനീഷ് കുറ്റിക്കോൽ സ്വാഗതം പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top