കാഞ്ഞങ്ങാട്
വയനാട് ദുരന്തത്തിൽപെട്ടവർക്ക് കൈത്താങ്ങാവാൻ കുടുംബശ്രീ സംസ്ഥാന മിഷൻ ആസൂത്രണം ചെയ്ത ‘ഞങ്ങളുമുണ്ട് കൂടെ' കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ സമാഹരിച്ച 95.6 ലക്ഷം രൂപ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ ഏറ്റുവാങ്ങി. ജില്ലയിലെ 12436 അയൽക്കൂട്ടങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിച്ചു. യോഗത്തിൽ കുടുംബശ്രീ അസി. ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ്, സി എച്ച് ഇക്ബാൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..