16 November Saturday

കാലവർഷത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
കാസർകോട‌്
കനത്ത മഴയിൽ നാശനഷ്ടമുണ്ടായവരെ സഹായിക്കാൻ സിപിഐ എം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന‌് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ അഭ്യർഥിച്ചു. ജില്ലയിൽ പുഴകളും തോടുകളും നിറഞ്ഞൊഴുകി വീടുകളിൽ നിന്ന‌് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ‌്. പലയിടത്തും വീടുകൾ തകർന്നു. മലയോരത്ത‌്  ഉരുൾപ്പൊട്ടൽ ഭീഷണിയുമുണ്ട‌്. വ്യാപകമായി കൃഷി നാശമുണ്ടായി. നിർത്താത്ത മഴയിൽ സമീപകാലത്തില്ലാത്ത ദുരിതങ്ങളാണുണ്ടായത‌്. പ്രയാസപ്പെടുന്നവരെ സഹായിക്കാനും രക്ഷാപ്രവർത്തനത്തിനും ബഹുജനങ്ങളാകെ രംഗത്തിറങ്ങണം. മഴക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക‌്  ജില്ലാ അധികൃതർ അടിയന്തര സഹായം എത്തിക്കണമെന്ന‌ും എം വി ബാലകൃഷ‌്ണൻ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top