29 June Wednesday

8 കോടിയിൽ കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ

നീലേശ്വരം
ഉദ്ഘാടനത്തിനൊരുങ്ങി കോട്ടപ്പുറം ഹൗസ്ബോട്ട്  ടെർമിനൽ. മലനാട് മലബാർ  ക്രൂസ്‌  ടുറിസം  പദ്ധതിയുടെ  ഭാഗമായി എട്ട് കോടി രൂപ  ചെലവഴിച്ചാണ്‌ ഹൗസ്ബോട്ട് ടെർമിനൽ നിർമിച്ചത്‌. കേരളീയ വാസ്‌തു ശിലപ മാതൃകയിലാണ് നിർമാണം. 
ബിആർഡിസി കോട്ടപ്പുറത്ത്‌ 2001ൽ രണ്ട് ഹൗസ്ബോട്ടുകളുമായാണ് ക്രൂയിസ് ആരംഭിച്ചത്. ഇപ്പോഴത്‌ 30 ഹൗസ്ബോട്ടുകളായി.
ഇതര  സംസ്ഥാനങ്ങളിൽ നിന്നും വിദേശികളും സഞ്ചാരികൾ എത്തുന്നു. നീലേശ്വരം നഗരസഭയുടെ  നിർദേശത്തിൽ എം രാജഗോപാലൻ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന സർക്കാരിന്റെ  മലനാട് ക്രൂയിസ് പദ്ധതിയിൽ ഉൾപ്പെടുത്തി  അനുവദിച്ച  എട്ടു കോടി  രൂപ  ഉപയോഗിച്ചാണ് ടെർമിനൽ   പൂർത്തിയാക്കിയത്. 135 മീറ്റർ നീളത്തിൽ നാല് ലവലുകളുള്ള മൂന്ന് ജെട്ടികളും  നടപ്പാതയും കരിങ്കല്ലുകളിൽ നിർമിച്ച
കാഴ്‌ച കാണൽ മേഖലയും ടെർമിനലിന്റെ പ്രത്യേകതകളാണ്. പ്രശസ്ത ആർക്കിടെക്ട്‌ മധുകുമാറാണ് ഡിസൈൻ ചെയ്തത്. സംസ്ഥാന സർക്കാർ അനുവദിച്ച 1.30  കോടി രൂപയിൽ നിർമിതി കേന്ദ്രം  നടത്തുന്ന റോഡ്‌ പ്രവൃത്തിയും  അന്തിമഘട്ടത്തിലാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top