22 August Thursday

അവധിക്കാല കോച്ചിങ‌് ക്യാമ്പ‌് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
നീലേശ്വരം
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും  ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ എം ഗോപിനാഥൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ‌് നേതൃത്വത്തിൽ നീലേശ്വരം രാജാസ്  ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാസ്കകറ്റ‌് ബോൾ അവധിക്കാല കോച്ചിങ‌് ക്യാമ്പ‌് സമാപിച്ചു. സമാപനം ഉദ‌്ഘാടനവും സർട്ടിഫിക്കറ്റ‌് വിതരണവും  മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.  എറുവാട്ട് മോഹനൻ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ‌് പി ഹബീബ് റഹിമാൻ വിശിഷ്ടാതിഥിയായി. കെ കുഞ്ഞിരാമൻ, വി കെ രാജൻ, പി വിജയകുമാർ, ടി രാധാകൃഷ്ണൻ, ടി സി ഉദയവർമ രാജ, ഡോ. വി സുരേശൻ, പ്രൊഫ. പി രഘുനാഥ് എന്നിവർ സംസാരിച്ചു. അനിൽ ബങ്കളം സ്വാഗതവും വിനോദ് കുമാർ അരമന നന്ദിയും പറഞ്ഞു.  
ബാസ്കറ്റ‌് ബോൾ താരങ്ങളായ സീനിയർ കേരള ടീം അംഗങ്ങളായ സുഗീത് നാഥ്, സുദർശൻ, സംസ്ഥാന ടീം കോച്ച് സുദീപ് ബോസ്, ബിഎഫ്ഐ ക്വാളിഫൈഡ് റഫറി കെ ആനന്ദകൃഷ്ണൻ,  കോച്ചിങ് ക്യാമ്പ‌് പരിശീലകൻ ശ്രീനിവാസൻ പള്ളിക്കര എന്നിവരെ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക‌് സ്വീകരണം നൽകി. പി കരുണാകരൻ എംപി ഉദ്ഘാടനംചെയ്തു. ചന്ദ്രൻ നവോദയ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ മുഖ്യാതിഥിയായി. കെ പി കരുണാകരൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ സുനിൽ സ്വാഗതവും ദിനേശൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top