20 June Thursday

അറിവിന്റെ ആഘോഷമായി ഉണർത്തുക്യാമ്പ‌്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
ഉദുമ
അവധിക്കാലം ആഘോഷമാക്കി ചന്ദ്രഗിരിക്കരയിൽ പൂമ്പാറ്റകൾ പറന്നിറങ്ങി. താളവും മേളവും പാട്ടും കളി ചിരിയുമായി അവർ അവധിക്കാലം അറിവിന്റെ ആഘോഷമാക്കി. 
പാറക്കടവ്- അംബാപുരം മൈത്രി വായനശാല ആൻഡ‌് ഗ്രന്ഥാലയം, കളനാട് വാണിയർമൂല നവഭാരത് വായനശാല ആൻഡ‌് ഗ്രന്ഥാലയം എന്നിവ  ഹൊസ്ദുർഗ‌് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെയാണ‌്  ചന്ദ്രഗിരി കടവത്ത്  ‘ചന്ദ്രഗിരി കരയിലൊരു പൂമ്പാറ്റക്കൂട്ടം'  ഉണർത്ത‌് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തംഗം സൈത്തൂൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എ പത്മനാഭൻ അധ്യക്ഷനായി. കെ വി ഗോപാലൻ സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു. മാനസികോല്ലാസത്തിനുള്ള വിവിധ ഗെയിം, നാടൻകളി, നാടൻപാട്ട‌്, കരകൗശല നിർമാണം, ഉണർത്തപാട്ട്, ഒറിഗാമി,   ഒറിഗാമി, സംവാദം, പുഴ നടത്തം, നാട്ടറിവ‌്, വിത്തെറിയൽ എന്നിവ നടത്തി. ജി ബി വൽസൻ, ലോഹി മുന്നാട്, വി കെ സത്യൻ, പയോട്ട അന്ത്രു, ടി രാജൻ എന്നിവർ നേതൃത്വം നൽകി.
അമ്മമാരുടെ കമ്യൂണിറ്റി കിച്ചൺ, നാട്ടുകാരുടെ സ്നേഹ മഴ, ഭൂമിയെ പുഷ്പിണിയാക്കാൻ വിത്ത് ബോംബിങ‌് എന്നിവയും ഒരുക്കി. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി രാജൻ ഉദ്ഘാടനം ചെയ്തു. എ പത്മനാഭൻ അധ്യക്ഷനായി. ഖലിൽ കടവത്ത്, പി കെ അശോകൻ, സി കെ സുനിൽ, കബീർ, ബാലാമണി എന്നിവർ സംസാരിച്ചു. കെ ടി ചന്ദ്രൻ സ്വാഗതവും മോഹനൻ മാങ്ങാട് നന്ദിയും പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
 Top